കാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി ജോസ ഫ് വാഴയ്ക്കന്‍ കങ്ങഴ, പള്ളിയ്ക്കത്തോട് പഞ്ചായത്തുകളില്‍ പ്രചരണം നടത്തി. കങ്ങ ഴ പത്തനാട് യു.ഡി.എഫ്. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു കൊണ്ടാണ് പ്രചരണത്തിനു തുടക്കം കുറിച്ചത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സ്ഥാനാര്‍ ത്ഥി ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു.
ജാന്‍സ് കുന്നപ്പള്ളി, സുഷമ ശിവദാസ്, ഷെറിന്‍സലിം, ഒ.ജെ. വര്‍ഗീസ്, നാസര്‍ കങ്ങഴ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരോടൊപ്പം പത്തനാട് കവലയിലെ കച്ചവട സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. പത്തനാട് ഓട്ടോ, ടാക്‌സി ലോ ഡിങ് തൊഴിലാളികളെയും പത്തനാട് റമ്പര്‍ കമ്പനി തൊഴിലാളികള്‍ എന്നിവരെയും ക ണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് പള്ളിയ്ക്കത്തോട് പഞ്ചായത്ത് കണ്‍വന്‍ഷനില്‍ പങ്കെ ടുത്തശേഷം ഇവിടെയും പ്രചരണം നടത്തി.