കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ മു​തി​ര്‍​ന്ന വൈ​ദി​ക​നാ​യ ഫാ. ​ജോ​സ് തെ​ക്കേ​ലി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം വ​ഞ്ചി​മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ ന​ട​ന്നു.ജൂ​ബി​ലേറി​യ​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ നടന്ന കൃ​ത​ജ്ഞ​താ​ബ​ലി​ക്ക് വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, ഫാ. ​ആ​ന്‍റ​ണി ഉ​രു​ളി​യാ​നി​ക്ക​ൽ, ഫാ. ​ജോ​സ് ആ​ല​ഞ്ചേ​രി, ഫാ. ​തോ​മ​സ് ഞാ​റ​യ്ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കി​ളി​രൂ​പ​റ​ന്പി​ൽ, ഫാ. ​റോ​ബി​ൻ തെ​ക്കേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍​കി.

തു​ട​ര്‍​ന്ന് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​കു​ര്യ​ൻ താ​മ​ര​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ല്‍​എ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​ർ​ജ് ആ​ലു​ങ്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ സ​ന്ദേ​ശം വി​കാ​രി ജ​ന​റ​ാൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ വാ​യി​ച്ചു.

വ​ഞ്ചി​മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി റ​വ.​ഡോ. സേ​വ്യ​ര്‍ കൊ​ച്ചു​പ​റ​മ്പി​ൽ, ഫാ. ​ജോ​ർ​ജ് കൂ​ട​ത്തി​ൽ, ഫാ. ​റോ​ബി​ൻ തെ​ക്കേ​ൽ, ജോ​യി വെ​ട്ടി​ക്കു​ഴി, ടി.​സി. മാ​ത്യു പ​ള്ളി​ക്കു​ന്നേ​ൽ, സി​സ്റ്റ​ർ റെ​യ്ഞ്ച​ൽ വെ​ള്ള​ക്ക​ട എ​സ്എ​ബി​എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രൂ​പ​ത​യി​ലെ വൈ​ദി​ക​രും വി​വി​ധ സ​ന്യ​സ്ത​രും ഇ​ട​വ​ക ജ​ന​ങ്ങ​ളും രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​യി​ലെ അ​ല്മ​ായ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.