കേരളാ കോണ്‍ഗ്രസ്സിന്റെ മുന്നണി മാറ്റം പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇടതുപക്ഷത്തിന് കൂടുതല്‍ കരുത്തേകും. ജോസ് കെ മാണി എം.പി.
മുണ്ടക്കയം : പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇടതുപ ക്ഷ ജനാധിപത്യ മുന്നണിയുടെ തേരോട്ടത്തിന് കേരളാ കോണ്‍ഗ്രസ്സിന്റെ മുന്നണി പ്രവേശ നം കൂടുതല്‍ കരുത്തേകുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു . കേരളാ കോണ്‍ഗ്രസ്സ് (എം) ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായതിനുശേഷമുള്ള പൂഞ്ഞാര്‍ നിയോ ജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ ആദ്യ സ്വീകരണ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സ് നേതാവും മുന്‍ പഞ്ചായത്ത് മെമ്പറുമായ റ്റി.എം.ബേബി തുണ്ടത്തില്‍,  ജന പക്ഷം നേതാവും മീനച്ചില്‍ ഈസ്റ്റ് ബാങ്ക് മുന്‍ ഭരണ സമിതി അംഗവുമായ സണ്ണി വാവ ലാങ്കല്‍,അജേഷ് കുമാര്‍, അഞ്ച് , ആറ് വാര്‍ഡുകളിലെ കോണ്‍ഗ്രസ് ബൂത്ത് പ്രസി ഡ്ന്റുമാരായ അരുണ്‍ വടുതല, എന്‍ എം സദാനന്ദന്‍, നാലാം വാര്‍ഡ് കോണ്‍ഗ്രസ് പ്ര സിഡന്റ് അനുപ് കെ  ഉള്‍പ്പെടെ 25 ഓളം കുടുംബങ്ങളിലെ പ്രവര്‍ത്തകര്‍ കേരളാ കോ ണ്‍ഗ്രസ് ( എം ) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പിയില്‍ നിന്നും പ്രാഥമിക അംഗത്വം സ്വീകരിച്ചു.
കേരളാ കോണ്‍ഗ്രസ് ( എം ) പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ . സാജന്‍ കുന്നത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം സംസ്ഥാന സ്റ്റിയംറിംഗ് കമ്മറ്റി അംഗം ജോര്‍ജുകുട്ടി അഗസ്തി , ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠ ത്തിനകം, വ്യാപാരി വ്യവസായി കോട്ടയം ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മുതുപുന്ന യ്ക്കല്‍ , സംസ്ഥാന കമ്മറ്റി അംഗങ്ങളായ ഔസേപ്പച്ചന്‍ കല്ലങ്ങാട്ട് , തോമസ് കട്ടയ്ക്കല്‍ , പി.റ്റി.തോമസ് പുളിക്കല്‍ , സാംസ്‌കാരിക വേദി കോട്ടയം ജില്ലാ പ്രസിഡന്റ് ബാബു ടി ജോണ്‍,  നിയോജകമണ്ഡലം  മണ്ഡലം സെക്രട്ടറിമാരായ ഡയസ് മാത്യു കോക്കാട്ട് , സോജന്‍ ആലക്കുളം , മണ്ഡലം പ്രസിഡന്റുമാരായ ചാര്‍ളി കോശി , ബിജോയ് മുണ്ടുപാലം, പി.ജെ. സെബാസ്റ്റ്യന്‍ , തോമസ് മാണി , ദേവസ്യാച്ചന്‍ വാണിയപ്പുര , ജോഷി മൂഴിയാങ്കല്‍ , ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്  ജോളി മടുക്കക്കുഴി, അഡ്വ.ജസ്റ്റിന്‍ ജേക്കബ്, ജോസുകുട്ടി കല്ലൂര്‍, കേരളാ യൂത്ത് ഫ്രണ്ട് ( എം ) പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജാന്‍സ് വയലിക്കുന്നേല്‍ , കെ.എസ് സി.(എം) പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ചെമ്മരപ്പള്ളിയില്‍ , വനിതാ കോണ്‍ഗ്രസ്സ് പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജോളി ഡൊമിനിക് , ത്രിതല പഞ്ചായത്ത് അംഗംങ്ങളായ സോഫി ജോസഫ് , മിനി സാവിയോ , നിയോജക മണ്ഡലം സെക്രട്ടറി ജോസ് നടുപ്പറമ്പില്‍, കേരളാ യൂത്ത്ഫണ്ട് (എം ) മുണ്ടക്കയം മണ്ഡലം പ്രസിഡന്റ്     മാത്യൂസ് വെട്ടുകല്ലാകുഴി , പാറത്തോട് മണ്ഡലം പ്രസിഡന്റ് അരുണ്‍ ആലയ്ക്കാപ്പറമ്പില്‍, കര്‍ഷക യൂണിയന്‍ മണ്ഡലം പ്രസിഡന്റ്  അജി വെട്ടുകല്ലാംകുഴി, വനിതാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മോളി വാഴപ്പനാടി, ജോബിന്‍സ് ,അഡ്വ.ജോബി നല്ലോലപ്പൊയ്കയില്‍ ,എ.കെ. നാസര്‍, സണ്ണി വെട്ടുകല്ലേൽ,  ബിനു തത്തക്കാട് ,അനിയാച്ചന്‍ മൈലപ്ര , സിഞ്ചു തൈയില്‍,റോയി വിളിക്കുന്നേല്‍, ജോസ് കോട്ടയില്‍, തങ്കച്ചന്‍ കാരക്കാട്ട് , ടോമി വലിയവീട്ടില്‍, എന്നിവര്‍ പ്രസംഗിച്ചു..