പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് ഇടക്കുന്നത്തെ സിപിഐ വനിതാ അംഗവുമായിരുന്ന ഇടക്കുന്നം മുണ്ടപ്ലാക്കൽ ജോളി തോമസ് മെംബർ സ്ഥാനം രാജി വെച്ചു. സർക്കാർ ജോലി ലഭിച്ചതോടെയാണ് മെംബർ സ്ഥാനം രാജിവെച്ചത്.19 അംഗ ങ്ങളുള്ള പഞ്ചായത്തിൽ എൽഡിഎഫിന് ഭൂരിപക്ഷം ഉള്ളതിനാൽ ഇത് ഭരണത്തെ ബാധിക്കില്ല. മൂന്ന് അംഗങ്ങളുണ്ടായിരുന്ന സിപിഐക്ക് ഇതോടെ രണ്ട് അംഗങ്ങളായി ചുരുങ്ങി.

എൽഡിഎഫിന് 13 അംഗങ്ങളും യു.ഡി.എഫ്. – മൂന്ന്. എസ്.ഡി.പി.ഐ. – രണ്ട്, സ്വത- ഒന്ന് എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില. സ്വതന്ത്രൻ അടുത്ത കാലത്ത് ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു.

നാളുകൾക്ക് മുമ്പ് സർക്കാർ ജോലി ലഭിച്ച എരുമേലി പഞ്ചായത്തിലെ കോൺഗ്രസ് അംഗം പി.എസുനി മോളും ഇത്തരത്തിൽ രാജിവെച്ചിരുന്നു. ഇത് ത്രിശങ്കുവില്ലായ എരുമേലി പഞ്ചായത്തിൽ യു.ഡഎഫിന് കൂടുതൽ ക്ഷീണം ചെയ്തിരുന്നു..