കേരളകര്‍ഷക യൂണിയന്‍(എം)കോട്ടയം ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ 2018 ലെ സംഘ ടന പ്രവര്‍ത്തനരംഗത്ത് കോട്ടയം ജില്ലയിലെ മികച്ച പ്രകടനം കാഴ്ചവച്ച നിയോജക മ ണ്ഡലം കമ്മറ്റിക്കുള്ള അവാര്‍ഡ് പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോജി വാ ളിപ്ലാക്കലിന് നല്കി ആദരിച്ചു.കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാനകമ്മറ്റി ആഫീസില്‍ വച്ചു നടന്ന ജില്ലാ കണ്‍വെന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് ജോയി നടയില്‍ അദ്ധ്യക്ഷ വഹി ച്ച യോഗത്തില്‍ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. ആണ് അവാര്‍ ഡു നല്‍കി ആദരിച്ചത്.

കാര്‍ഷികരംഗത്തെ പ്രധാനകാര്‍ഷികവിളകളായ റബര്‍, പൈനാപ്പിള്‍,വാഴ എന്നിവയു ടെ വ്യത്യസ്തമായ കൃഷിരീതിയിലൂടെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജോജി കാഞ്ഞിര പ്പള്ളി താലൂക്കിലെ,റബര്‍ തോട്ടത്തിലെ ഇടവിളകൃഷിയായ പൈനാപ്പിളിന്റെ ആദ്യ ത്തെ പ്ലാന്റര്‍ കൂടിയാണ്.റബര്‍ തോട്ടത്തില്‍ വളര്‍ത്താവുന്ന സൗഹൃദ ഇടവിളകൃഷിയു ടെ പരീക്ഷണത്തോട്ടമായി കാപ്പി കൃഷി ചെയ്തത് റബര്‍ബോര്‍ഡ് അദ്ദേഹത്തിന്റെ കൃ ഷിരീതിയെ മുന്‍പ് അനുമോദിച്ചിരുന്നു.റബര്‍ബോര്‍ഡിന്റെ ശതാബ്ദി ആഘോഷത്തോട നുബന്ധിച്ച് വ്യത്യസ്തമായ കൃഷിരീതികള്‍ അവലംബിച്ച് വിജയിച്ച പ്രത്യേകം തെര ഞ്ഞെടുക്കപ്പെട്ട കേരളത്തിലെ നൂറു കര്‍ഷകരിലൊരാളായിരുന്നു.

കൃഷിയോടൊപ്പം പതി നഞ്ചു വര്‍ഷമായി റബര്‍ അധിഷ്ഠിത വ്യവസായരംഗത്തു പ്രവ ര്‍ത്തിക്കുന്ന ജോജി വാളിപ്ലാക്കല്‍ കേരളസംസ്ഥാന ചെറുകിട വ്യവസായ അസ്സോസിയേ ഷന്‍ കോട്ടയം ജില്ലാ കമ്മറ്റി അംഗവും,കാഞ്ഞിരപ്പള്ളി താലൂക്ക് കാര്‍ഷിക ഗ്രാമവികസ ന ബാങ്കിന്റെ ഡയറക്ട്‌ബോര്‍ഡ് മെമ്പര്‍,കാഞ്ഞിരപ്പള്ളി അഗ്രികള്‍ച്ചര്‍ & ഡയറി പ്രൊ ഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിന്റെ ഡയറക്ട് ബോര്‍ഡ് അംഗവുംകൂടിയാണ്.

അനുമോദനയോഗത്തില്‍ കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നം കോട്ട്, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം,കേരളാ കോണ്‍ഗ്രസ് ഉന്നതാ അധികാ രസമിതിയംഗം ജോബ് മൈക്കിള്‍,ജോസഫ് ചാമക്കാല, കര്‍ഷകയൂണിയന്‍ (എം) സംസ്ഥാനസെക്രട്ടറിമാരായ കെ.പി. ജോസഫ്,അലോഷ്യസ് എബ്രാഹം,റ്റോമി ഇടയോടി യില്‍,മാത്തച്ചന്‍ പ്ലാത്തോട്ടം,മോന്‍സ് കുമ്പളന്താനം എന്നിവര്‍ പ്രശംസിച്ചു.