അടിക്കടിയുള്ള നേതൃമാറ്റം വികസന മുരടിപ്പിന് കാരണമാകുന്നുവെന്നും  വികസന തുടർച്ചയ്ക്ക് സ്ഥിരമായ നേതൃത്വമാണ് ആവശ്യമെന്നും ജോണിക്കുട്ടി മഠത്തിനകം. പല പദ്ധതികളും പേര് എഴുതിവെക്കുന്ന പദ്ധതികളായി മാത്രം മാറരുതെന്നും  പ്രസി ഡൻറ് മാർക്ക് കാലാവധി പൂർത്തിയാക്കാൻ അവസരം നൽകണമെന്നും അദ്ദേഹം പ റഞ്ഞു. പാറത്തോട് പഞ്ചായത്തിൽ അഞ്ചുവർഷത്തിനിടയിൽ ആറ് പ്രസിഡൻറുമാർ വരെയാണ് ഭരിച്ചത്.
കസേരയിൽ നിന്ന് എഴുന്നേറ്റാൽ കസേര പോകുന്ന സാഹചര്യമാണുള്ളത് എന്നും നാ ടിന് വികസന കാഴ്ചപ്പാടിനെ ഇത് പുറകോട്ടടിക്കുന്നതായും ഇതിൽ രാഷ്ട്രീയ പാർട്ടി കളും മുന്നണികളും ഇത് ശ്രദ്ധിക്കണമെന്നും പറഞ്ഞ ജോണിക്കുട്ടി തൻ്റെ മാത്രം കാ ര്യമല്ലിത് എന്നും കൂട്ടിച്ചേർത്തു. കാഞ്ഞിരപ്പള്ളിയിൽ നടന്ന വികസന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികൾ ദീർഘവീക്ഷണത്തോടെ ആവിഷ്ക രിക്കണമെന്നും അദ്ദേഹം പറഞ്ഞു.