മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ഓണറേറിയം സംഭാവന നല്‍ കി പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം. മു ഖ്യമന്ത്രി വാക്‌സിന്‍ ചലഞ്ച് പ്രഖ്യാപിച്ചതോടെ തന്റെ ഒരു മാസത്തെ ഓണറേറിയം നല്‍കുമെന്ന പ്രഖ്യാപനമാണ് ജോണിക്കുട്ടി നിറവേറ്റിയത്.

തന്റെ ഒരു മാസത്തെ ഓണറേറിയമായ 13,200 രൂപ മുഖ്യമന്ത്രിയുടെ ദുരി താശ്വാസ നിധിയിലേക്ക് തഹസീല്‍ദാര്‍ റോയി തോമസിന് കൈമാറി.മറ്റ് ത്രിതല പഞ്ചായത്തംഗങ്ങളും ഒരു മാസത്തെ ഓണറേറിയം വാക്‌സിന്‍ ച ലഞ്ചിന് നല്‍കുവാന്‍ തയാറാകണമെന്ന് ജോണിക്കുട്ടി പറഞ്ഞു.