ആനിത്തോട്ടം-ബിഷപ് ഹൗസ് മേഖലയിലെജനവാസ കേന്ദ്രത്തില്‍ സ്വകാ ര്യ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുളള നീക്കത്തിനെതിരെ പ്രദേശവാസിക ളുടെ പ്രതിഷേധം. കാഞ്ഞിരപ്പള്ളി രൂപതയുടെ ഉടമസ്ഥഥയിലുള്ള സ്ഥല ത്താണ് ജിയോ കമ്പനിയുടെ ടവര്‍ സ്ഥാപിക്കുവാനായി കമ്പനി പ്രതിനിധി കള്‍ എത്തിയത്. മേഖലയിലെ ജനങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുന്നഈ നീക്കത്തില്‍ നിന്നും കാഞ്ഞിരപ്പള്ളി രൂപത പിന്‍തിരിയണമെന്ന് ആവശ്യ പെട്ടു കൊണ്ട് സ്ത്രികളും കുട്ടികളുമടക്കം ബിഷപ്പ് ഹൗസിലെത്തിയത്.

രൂപതാ അദ്ധ്യക്ഷനായിരുന്ന മാര്‍ മാത്യുവിനെ കണ്ട് പരാതി ബോധിപ്പി ച്ചു. ജനങ്ങള്‍ക്ക് ദോഷകരമാാകുന്ന ഒന്നിനും രൂപത കൂട്ടുനില്‍ക്കില്ലന്നും പ്രശ്‌നത്തില്‍ അടിയന്തിര പരിഹാരമാര്‍ഗം കാണുമെന്നും മാത്യു അറ യ്ക്കല്‍ ഉറപ്പ് നല്‍കിയതോടെ ജനങ്ങള്‍ പിരിഞ്ഞു പോയി. അതേ സമയം പഞ്ചായത്തംഗത്തിന്റെ അറിവില്ലാതൈയാണ് ടവര്‍ സ്ഥാപിക്കുവാന്‍ പ ഞ്ചായത്ത് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയതെന്ന് പഞ്ചായത്തംഗം ബീനാ ജോബി റിപ്പോര്‍ട്ടേഴ്‌സിനോട് പറഞ്ഞു.