അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് സഹായഹസ്തവുമായി കോട്ടയം ജില്ല പഞ്ചായത്ത്. ജില്ലയിലെ അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് വിധേയമായ രോഗിക ൾക്ക് ജീവൻ രക്ഷാമരുന്നുകൾ എത്തിച്ച് നൽകി.ലോക് ഡൗൺ മൂലം സ്ഥിരമായി കഴിച്ചു കൊണ്ടിരിക്കുന്ന ജീവൻ രക്ഷാമരുന്നുകൾ ലഭ്യമല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ക്കാണ് മരുന്നുകൾ എത്തിച്ച് നൽകിയത്.സംസ്ഥാനത്തിന് പുറത്ത് നിന്നുൾപ്പെടെയാണ് മരുന്നുകൾ എത്തിച്ചത്.
ജില്ലയിലെമ്പാടുമുള്ള 65 പേർക്ക് 4 ലക്ഷം രൂപയുടെ മരുന്നുകളാണ് സൗജന്യമായി വീടു കളിലെത്തിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള ജനറൽ ആശുപത്രി മുഖേ നയാണ് മരുന്നുവിതരണം നടത്തിയത്. കാഞ്ഞിരപ്പള്ളി ഡിവിഷൻ്റെ കീഴിലുള്ള പ്രദേശ ങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കൽ നേരിട്ടെത്തി രോഗികൾക്ക് മരുന്നുകൾ കൈമാറി.പൂതക്കുഴി, ആനക്കല്ല് ,മഞ്ഞപ്പളളി, പൊന്തൻ പുഴ, ആലപ്ര, മണ്ണാറക്കയം, വഞ്ചിമല, മല്ലികശ്ശേരി തുടങ്ങിയ 8 ഓളം സ്ഥലങ്ങളിലെ രോഗിക ൾക്കാണ് മരുന്ന് വീടുകളിലെത്തിച്ചത്.