വെള്ളാവൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ തോണിപ്പാറ തോട്ടപ്പള്ളി കോളനി നി വാസികളായ മുപ്പതിൽ പരം കുടുംബങ്ങളുടെ ജീവിതാഭിലാഷം സാക്ഷാത്കരിച്ചു കൊ ണ്ട് കോളനിയിലേക്ക് പുതിയതായി റോഡ് വെട്ടി കോൺക്രീറ്റ് ചെയ്തു ഗതാഗത യോ ഗ്യമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മാണം യാഥാർഥ്യ മാക്കിയത്. 1988-89 കാലഘട്ടത്തിൽ മണിമല – കറുകച്ചാൽ റോഡ് വീതികൂട്ടി നിർമ്മാ ണം നടത്തിയ അവസരത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട റോഡ് പുറമ്പോക്കിൽ താമസിച്ചി രുന്ന മുപ്പതിലധികം കുടുംബങ്ങളെ തോണിപ്പാറ ഭാഗത്ത് സർക്കാർ ഭൂമിയിൽ പട്ടയം നൽകി പുനരധിവസിപ്പിക്കുകയായിരുന്നു.
എന്നാൽ കഴിഞ്ഞ 30 വർഷക്കാലമായി കോളനി നിവാസികൾക്ക് മൂങ്ങാനി പുത്തൻപീ ടിക പഞ്ചായത്ത് റോഡിൽ നിന്നും ഏകദേശം 300 മീറ്ററോളം ഇടവഴിയിലൂടെ സഞ്ചരി ച്ച്  മാത്രമായിരുന്നു നാളിതുവരെ കോളനി നിവാസികൾക്ക് ബാഹ്യലോകവുമായി ബ ന്ധപ്പെടാൻ കഴിയുമായിരുന്നുള്ളു. പ്രദേശവാസികളായ ജോജോ ഞള്ളിയിൽ, റെജി തു ണ്ടത്തിൽ, റിൻസ് വെട്ടിയോലിൽ, സുരേഷ് കുളത്തുങ്കൽ, പേഴത്താനി കുടുംബം എന്നി വർ റോഡിനായി സൗജന്യമായി സ്ഥലം വിട്ടുനൽകാൻ തയ്യാറായതോടെ ബ്ലോക്ക് പഞ്ചാ യത്ത് മെമ്പർ ജോയി മാൻകുഴിയിൽ, വാർഡ് അംഗം പ്രകാശ് പള്ളത്തുപാറ എന്നിവരു ടെ നേതൃത്വത്തിൽ കോളനി നിവാസികൾ ഒന്നുചേർന്ന് റോഡ് നിർമ്മാണം നടത്തുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ 10 ലക്ഷം രൂപ അനു വദിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കുകയും റോഡ് കോൺക്രീറ്റിംഗ് നടത്തുകയും ചെ യ്തതോടുകൂടി കോളനി വാസികളുടെ ചിരകാല സ്വപ്നമായിരുന്ന റോഡ് യാഥാ ർഥ്യ മായി കോളനിക്കുള്ളിലൂടെ വാഹന ഗതാഗതം സാധ്യമായിരിക്കുകയാണ്.
രോഗികളും പ്രായമായവരും വിദ്യാർഥികളും അടക്കം കോളനി നിവാസികളുടെ തീരാ ദുരിതത്തിന് അറുതിയായി സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചതോടെ കോളനിയിലെ മുഴുവൻ കുടുംബങ്ങളും ആഹ്ലാദത്തിമിർപ്പിലാണ്. റോഡിന്റെ ഔപചാരിക ഉദ്ഘാടനം വാർഡ് മെമ്പർ പ്രകാശ് പള്ളത്തുപാറയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ ഡിങ് കമ്മിറ്റി ചെയർമാൻ ജോയി മാൻകുഴിയിൽ മുഖ്യപ്രഭാഷണം നടത്തി.
പ്രദേശവാസികളായ രാജേഷ് മണിമല, സീന സുരേഷ്, ലൈലാമണി, ലൈജു വിജയൻ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സന്തോഷസൂചകമായി മധുരപ ലഹാര വിതരണവും നടത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഉദ്ഘാടന പരി പാടി സംഘടിപ്പിച്ചത്.