കാഞ്ഞിരപ്പള്ളി:ജിദ്ദ-നവോദയാ ഏരിയാ കമ്മിറ്റി കുട്ടിക്കൽ പഞ്ചായത്തിലെ തേൻ പുഴഈസ്റ്റ് വാർഡിൽ സജി മാമ്പുഴക്കലിന് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽ കൈമാറ്റം തിങ്കളാഴ്ച നടക്കും.

രാവിലെ 11ന് മന്ത്രി വി.എൻ വാസവനാണു് താക്കോൽ കൈമാറുക. കൂട്ടിക്കൽ പ ഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോൻ മുഖ്യപ്രഭാഷണം നടത്തും. സെബാസ്റ്റൻ കുളത്തുങ്കൽ എംഎൽഎ ചടങ്ങിൽ അധ്യക്ഷനാകും.കഴിഞ്ഞ വർഷമുണ്ടയ പ്രളയ ത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട സജിക്കാണ് വിദേശ മലയാളി സംഘടന വീടു വെ ച്ചു നൽകിയിട്ടുള്ളത്.