തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ നിന്നു കണ്ടെത്തിയ മൃതദേഹം ജെസ്‌നയു ടേതല്ലെന്നു പ്രാഥമിക വിലയിരുത്തല്‍. മൃതദേഹം പൊലീസ് ജെസ്‌നയു ടെ സഹോദരനെ കാണിച്ചു. ഇത് ജെസ്‌നയുടെതാണെന്ന കാര്യം സ്ഥിരീക രിക്കാനായിട്ടില്ലെന്ന് സഹോദരന്‍ പറഞ്ഞു. ജെസ്‌നയുടേതിനെക്കാള്‍ പ്രായമുള്ളയാളുടേതാകാം മൃതദേഹമെന്നും മെഡിക്കല്‍ സംഘത്തിന്റെ നിഗമനമുണ്ട്. മെഡിക്കല്‍ സംഘത്തിന്റെ പ്രാഥമിക നിഗമനമനുസരിച്ച് ഇരുപതു വയസിലേറെ പ്രായമുള്ളയാളുടേതാണ് മൃതദേഹം.

ജസ്നയുടെ സഹോദരൻ എത്തി നടത്തിയ പരിശോധനയിൽ പല്ലിന്റെ അകലവും പല്ലിൽ ഇട്ട കമ്പിയുടെ വിത്യാസവും ജസ്‌നയുടെ പല്ലിൽ ഉള്ളതിനേക്കാൾ കൂടുതലാ യി ഒരു കമ്പി കണ്ടത്തിയതും പുരികത്തിൽ ഉള്ള വിത്യാസവും കണ്ടെത്തിയ മൃതദേഹം ജസ്നയുടെതല്ലന്ന് നിഗമനത്തിലേക്കാണ് എത്തിയിരിക്കുന്നത്.


അതേസമയം, ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടി ആലോചിക്കുന്ന തായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തിരുച്ചിറപ്പള്ളി- ചെന്നൈ ദേശീയ പാതയ്ക്കു സമീപം ചെങ്കല്‍പ്പേട്ടിലെ പഴവേലിയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മലയാളിയു ടേതാണെന്നു സംശയമുയര്‍ന്നതിനാല്‍ അന്വേഷണത്തിനായി കേരളത്തില്‍ നിന്നുളള പൊലീസ് സംഘം ചെന്നൈയിലെത്തിയിരുന്നു.
മുഖം തിരിച്ചറിയാനാകാത്ത രീതിയില്‍ മൃതദേഹം കത്തിക്കരിഞ്ഞിട്ടു ണ്ട്. വാഹനത്തില്‍ കൊണ്ടുവന്നു രാത്രി തീ കൊളുത്തിയതാണെന്നാണ് സംശയം. തമിഴ്‌നാട് പൊലീസ് വിവരം കൈമാറിയതിനെത്തുടര്‍ന്ന് കേരള പൊലീസ് സംഘം ഇന്നലെ രാത്രി വൈകി ചെങ്കല്‍പേട്ടിലെത്തി. ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണു മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മുഖമുള്‍പ്പെടെ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാലാണ് സ്ഥിരീകരണത്തിനു ഡിഎന്‍എ പരിശോധനയ്ക്കു നടപടി സ്വീകരിക്കുന്നത്.

ജെസ്‌നയുടേതു പോലെ, മൃതദേഹത്തിന്റെ പല്ലില്‍ ക്ലിപ്പുണ്ട്. ഉയരം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും സാമ്യമുണ്ട്. എന്നാല്‍, മൃതദേഹത്തില്‍ മൂക്കുത്തിയുണ്ട്. കത്തിച്ച സ്ഥലത്തുനിന്നു ബാഗിന്റേതെന്നു സംശയിക്കു ന്ന കമ്പി, കോയമ്പത്തൂരില്‍ പായ്ക്ക് ചെയ്‌തെന്നു രേഖപ്പെടുത്തിയ വെള്ളക്കുപ്പി എന്നിവ കണ്ടെടുത്തു.

തിങ്കളാഴ്ച പുലര്‍ച്ചെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയില്‍ വിജനമായ പഴവേലിയിലെ റോഡരികില്‍ ചാക്കിലിട്ട് എന്തോ കത്തി ക്കുന്നത് പൊലീസ് പട്രോള്‍ സംഘമാണു കണ്ടത്. മനുഷ്യശരീരമാണെന്നു വ്യക്തമായതോടെ, വാഹനത്തിലുണ്ടായിരുന്ന വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടര്‍ന്ന് അര കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലില്‍നി ന്നു വെള്ളം കൊണ്ടുവന്നു തീയണച്ചു. അപ്പോഴേക്കും ശരീരം 90 ശതമാന ത്തിലധികം കത്തിയിരുന്നു. പട്രോള്‍ സംഘത്തെ കണ്ട് രണ്ടുപേര്‍ ഓടി പ്പോയതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം ഇവിടെയെ ത്തിച്ച് കത്തിക്കുകയായിരുന്നുവെന്നാണു നിഗമനം.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചാല്‍ അറിയി ക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുള്‍പ്പെടെ കേരള ഡിജിപി തമിഴ്‌നാട്, കര്‍ണാടക പൊലീസിനു കൈമാറിയിരുന്നു. പല്ലിലെ ക്ലിപ്പ്, ഉയരമുള്‍ പ്പെടെ ശരീരപ്രകൃതി എന്നിവയില്‍ സാമ്യമുള്ളതിനാല്‍ ചെങ്കല്‍പേട്ട് ഡിവൈഎസ്പി കേരള പൊലീസിനു വിവരം കൈമാറി. വിരലടയാള മെടുക്കുന്നതിനായി പൊലീസ് വിദഗ്ധരെ കൊണ്ടുവന്നെങ്കിലും വിരലു കള്‍ക്കു സാരമായ പൊള്ളലുള്ളതിനാല്‍ അതു നടന്നില്ല.

72 ദിവസം മുന്‍പ് മാര്‍ച്ച് 22ന് എരുമേലിക്കടുത്ത് കൊല്ലമുളയില്‍നിന്നാ ണ് ജെസ്‌നയെ കാണാതാകുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ഇത്ര യും കാലം നടത്തിയ അന്വേഷണത്തില്‍ ജെസ്‌നയെക്കുറിച്ച് കൃത്യമായ ഒരു സൂചനയും ലഭിച്ചിട്ടില്ല.