മുക്കൂട്ടുതറ : ബിരുദ വിദ്യാർത്ഥിനിയും മുക്കൂട്ടുതറ സ്വദേശിനിയുമായ ജസ്ന മരിയ ജെയിംസിൻറ്റെ തിരോധാനത്തിൽ ഒരു മാസമായി അന്വേഷണം എങ്ങുമെത്താതിരിക്കെ പോലിസിനെതിരെ പ്രതിഷേധവുമായി ജനപക്ഷം, യുവജനപക്ഷം പ്രവർത്തകർ മുക്കൂട്ടുതറ ടൗണിൽ ദേശീയപാത ഉപരോധിച്ചു.
പെറ്റിക്കേസിൽ പോലും വിടാതെ പിടി കൂടുന്ന പോലിസ് ഒരു പെൺകുട്ടിയുടെ തിരോ ധാനത്തിലെന്താണ് ഇരുട്ടിൽ തപ്പുന്നതെ ന്ന് ഉപരോധം ഉത്ഘാടനം ചെയ്ത് സംസാരിച്ച യുവജനപക്ഷം സംസ്ഥാന പ്രസിഡ ൻറ്റ് ഷൈജോ ഹസൻ ചോദിച്ചു. പൂർണമായും ഗതാഗതം സ്തംഭിപ്പിച്ചായിരുന്നു ഉപ രോധം. മുക്കൂട്ടുതറ സെൻട്രൽ ജംഗ്ഷനിൽ റോഡുപരോധിച്ച് കുത്തിയിരുന്ന നേതാക്കളെ യും പ്രവർത്തകരെയും പോലിസ് അറസ്റ്റ് ചെയ്തു നീക്കി.
നേതാക്കളായ ഷൈജോ, ഷോൺ ജോർജ് എന്നിവരുൾപ്പടെ 50 പേർക്കെതിരെ ഗതാഗതം തടഞ്ഞതിന് കേസെടുത്തു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നും കാണാ തായ കുട്ടികളുടെ യഥാർത്ഥ കണക്ക് സർക്കാർ വെളിപ്പെടുത്തണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. ജനപക്ഷം സംസ്ഥാന വൈസ് ചെയർമാൻ മുഹമ്മദ് സക്കീർ, ആൻറ്റണി മാർട്ടിൻ, പ്രൊഫ. ജോസഫ് റ്റി ജോസ്, ഉമ്മച്ചൻ കൂറ്റനാൽ, ബേബി പാറക്കാടൻ, ലിസ്സി, റിജോ വാളാന്തറ തുടങ്ങിയവർ പ്രസംഗിച്ചു. റ്റിജോ സ്രാമ്പിയിൽ, സണ്ണി ഞളളക്കാടൻ, പിഎസ്എം റംലി, പി ഡി ജോൺ, സെബാസ്റ്റ്യൻ, തോമസ് വടകര, പി എച്ച് ഹസീബ്, ബേബി അറയ്ക്കപ്പറമ്പിൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.