കാഞ്ഞിരപ്പള്ളി: എസ്.ഡി കോളേജിലെ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നമരിയ ജെയിം സിനെ കാണാതായിട്ട് 64 ദിവസം പിന്നിടുമ്പോള്‍ ജെസ്‌നയുടെ പിതാവ് ജെയിംസും സഹോദരിയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിനെ സന്ദര്‍ ശിച്ചു. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമല്ലെന്നും പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനായി പിതാവിന്റെ സഹായമഭ്യര്‍ഥിച്ചാണ് ഇവര്‍ മാര്‍ മാത്യു അറയ്ക്കലിനെ കാണനെത്തിയത്. ഇക്കാര്യ.ം അറിയിച്ച് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച തായും അന്വേഷണം ഊര്‍ജിതമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി മാര്‍ മാത്യു അറയ്ക്കല്‍ കുടുംബത്തെ അറിയിച്ചു.

അതെ സമയം ഇപ്പോള്‍ നടക്കുന്ന അന്വേഷ്ണം തൃപ്തികരമല്ലെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമി ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇത് വരെ ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെ ന്ന് ജെസ്‌നയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.അന്വേഷണത്തിന്റെ യഥാര്‍ത്ഥ ദിശയിലേക്ക് പോലീസ് ഇത് വരെ തിരിഞ്ഞിട്ടില്ലെന്നും എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കണ മെന്നും ജെസ്‌നയുടെ പിതാവ് ജെയിംസ് പറഞ്ഞു. ജെസ്‌നയെ ബാഗ്ലൂരില്‍ കണ്ടെത്തി യെന്ന സംഭവം വളരെയധികം തെറ്റിദ്ധാരണ പരത്തിയെന്നും അത് വരെ ജനങ്ങള്‍ക്കു തങ്ങളോട് ഉണ്ടായിരുന്ന മനോഭാവത്തില്‍ മാറ്റം ഉണ്ടാക്കിയതായും അദ്ദേഹം പറ ഞ്ഞു.