ജെസ്ന തിരോധാനക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം ഹൈക്കോ ടതിയെ അറിയിച്ചത്.

ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സം ഭവത്തിൽ ചില രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങൾ കുടുംബത്തെ അപകീർ ത്തിപ്പെടുത്തുന്നുവെന്ന് ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി യിരുന്നു. ഇതേതുടർന്നാണ് ഹൈക്കോടതി പ്രതികരണങ്ങൾ നിയന്ത്രിച്ചത്. ഹർജി ജൂൺ 25-ലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം പി.സി.ജോർജ് എംഎൽഎ ജെസ്നയുടെ കുടുംബത്തിനെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ജെസ്നയുടെ പിതാവിന്‍റെ ദുർനടപ്പു മായി തിരോധാനത്തിന് ബന്ധമുണ്ടെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെ ന്നുമാണ് ജോർജ് ആവശ്യപ്പെട്ടത്. ജോർജിന്‍റെ പ്രതികരണത്തിനെതിരേ ജെസ്നയുടെ കുടുംബം പിന്നീട് രംഗത്തുവരികയും ചെയ്തിരുന്നു.