കാണാതായ ജെസ്നയുടെ അമ്മ ഫാന്‍സിയുടെ ഒന്നാം ചരമവാര്‍ഷികമാ ണ് വ്യാഴാഴ്ച. ഇന്നു രാവിലെ കൊല്ലമുള ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയിലെ കുര്‍ബാനയിലും ഇതര ചടങ്ങുകളിലും പങ്കെടുക്കാന്‍ ജെസ്ന എത്തുമോ എന്ന് ചിലരെങ്കിലും മനസില്‍ ചോദിച്ചു പോകുന്നു. മുക്കൂട്ടുതറ കുന്ന ത്ത് ജയിംസിന്റെ ഇളയ മകള്‍ ജെസ്ന മരിയ ജയിംസി (22)ന്റെ തിരോ ധാനത്തിന് നൂറു ദിവസം കഴിയുമ്പോഴും സൂചനകളൊന്നുമില്ലാതെ വീടും നാടും വേദനിക്കുന്ന വേളയിലാണ് ഫാന്‍സിയുടെ ചരമവാര്‍ഷി കം എത്തുന്നത്.അമ്മയുടെ അകാലമരണം ജെസ്‌നയെ മാനസികമായി തളര്‍ത്തിയിരുന്നു. അമ്മയെ കുറിച്ച് പറയുമ്പോഴൊക്കെ അവളുടെ കണ്ണുകള്‍  നിറഞ്ഞിരുന്നതായി കാഞ്ഞിരപ്പ ള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ ബിക്കോം ക്ലാസിലെ സഹപാഠികള്‍ പറയു ന്നു. അമ്മയുടെ വേര്‍പാടിനു ശേഷം ഉറ്റ ബന്ധുക്കളുടെ ആശ്വാസമാണ് അവള്‍ക്ക് ബലം നല്‍കിയത്.  പിതൃസ ഹോദരിമാരുടെ വീടുകളില്‍ അവള്‍ അവധി ദിനങ്ങളില്‍ പോയിരുന്ന തും അവരുടെ സാന്ത്വനം ആഗ്രഹിച്ചാണ്.

കടുത്ത പനിയെ തുടര്‍ന്ന് ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്കൊടുവിലാണ് ഫാന്‍സി മരണത്തിനു കീഴടങ്ങിയത് . വൈറല്‍ ന്യൂമോണിയ ബാധിച്ച് മൂക്കുട്ടുതറ അസീസി, തെള്ളകം കാരിത്താസ്, എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി തുടങ്ങിയ ആശുപത്രിക ളില്‍ ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രിയ സഹോദരിയെ തിരികെ കിട്ടുമെന്ന പ്രതീക്ഷ യിലാണ് സഹോദരന്‍ ജെയ്‌സ്. സി ബി ഐ തലത്തിലുള്ള അന്വേഷണം വൈകിക്കൂടാ.

അറിഞ്ഞു കൊണ്ട് ആപത്തുകളിലൊന്നും എത്തിപ്പെടുന്നയാളല്ല ജെസ്‌ന. അപ്രതീക്ഷി തമായി അവള്‍ ആപത്തില്‍പ്പെട്ടതാവാനേ ഇടയുള്ളു – ജെയ്‌സ് പറഞ്ഞു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയ്‌ക്കെടു ക്കും. ഹേബിയസ് കോര്‍ പസ് ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ ഇനിയുള്ള പ്രതീക്ഷ സി ബി ഐ അന്വേഷണം മാത്രമാണ്.നൂറു ദിവസത്തിലേറെ ലോക്കല്‍ പോലീ സ് അന്വേഷിച്ചിട്ടും ഒരു സൂചനയും കേസില്‍ ലഭിച്ചിട്ടില്ല.