മുക്കൂട്ടുതറ:വെച്ചൂച്ചിറ സ്വദേശിനിയും, കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് വിദ്യാർ ത്ഥിനിയുമായ ജെസ്ന മരിയ ജെയിംസിന്റെ തിരോധാനത്തിലെ ദുരൂഹതകൾ നീക്കണ മെന്നും ജസ് നയെ കണ്ടെത്താൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യ പ്പെട്ടു കൊണ്ട് കോൺഗ്രസ്സ് വെച്ചൂച്ചിറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കൂട്ടുത റയിൽ സായാഹ്ന ധർണ്ണ നടത്തി.

ജസ്നയെ കണ്ടെത്തുന്നതിൽ പോലീസ് അനാസ്ഥ കാണിക്കുകയാണെന്നും ഇതിനെതിരെ കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ഉടൻ ആരംഭി ക്കുമെന്ന് സായാഹ്ന ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് പത്തനംതിട്ട ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്ജ് പറഞ്ഞു. സായാഹ്ന ധർണ്ണയിൽ പങ്കെടുത്ത പ്രവർത്തകർ ജെസ്നക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് മെഴുകുതിരികൾ തെളിച്ചു.

ഡി.സി.സി വൈസ് പ്രസിഡൻറുമാരായ റിങ്കു ചെറിയാൻ, ടി.കെ സാജു, കോട്ടയം ഡി.സി.സി ജനറൽ സെക്രട്ടറിമാരായ റോണി കെ. ബേബി, പ്രകാശ് പുളിക്കൽ, ഗ്രാമ പഞ്ചായത്ത് അംഗം നിക്ഷ അലക്സ് എന്നിവർ പ്രസംഗിച്ചു.