ജെസ്ന തിരോധാനക്കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്ന് പോലീസ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്ന പ്പോഴാണ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.അന്വേഷണത്തിൽ ലഭിച്ച നിർണായക വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറിയ സർക്കാർ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യർഥിച്ചു.

സർക്കാരിന്‍റെ വാദം പരിഗണിച്ചുള്ള നടപടിയാണ് പിന്നീട് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. സർക്കാർ നൽകിയ വിവരങ്ങൾ പരിശോധിച്ച കോടതി, ലഭിച്ച തെളി വുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടുപോകട്ടെ എന്ന് നിരീക്ഷിച്ചു. കഴി ഞ്ഞ മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർ ഥിനിയായ ജെസ്നയെ കാണാതായത്. കേസിൽ മൂന്ന് മാസത്തിലധികമായി അന്വേഷ ണം നടത്തുന്ന പോലീസ് ആദ്യമായാണ് തെളുവുകൾ ലഭിച്ചുവെന്ന് അവകാശപ്പെടു ന്നത്.

ദിവസങ്ങളോളം പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തുന്പും കേസിൽ ലഭിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ ജെസ്നയുടെ ഫോണ്‍ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഇക്കാര്യം അന്വേഷണ സംഘം പുറത്തുപറയാൻ തയാറായിട്ടില്ല.<br> <br> കേസിൽ പോലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചിലർ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. കൂടുതൽ ശക്തമായ തെളിവുകൾക്ക് വേണ്ടി പോലീസ് കാത്തിരിക്കുകയാണ്.

ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വിവരങ്ങൾ ആവ ശ്യപ്പെട്ട് വിവരാവകാശ അപേക്ഷകൾ ലഭിക്കുന്നതിലും പോലീസിന് സംശയമുണ്ട്. അന്വേഷണ വിവരങ്ങൾ എന്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വ്യക്തികൾ ആവ ശ്യപ്പെടുന്നതെന്നാണ് പോലീസ് പരിശോധിക്കുന്നത്.പോലീസ് നൽകിയ തെളിവുകളു ടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നതിനാൽ കേസ് പരിഗണിക്കുന്നത് ഹൈ ക്കോടതി മാറ്റിവയ്ക്കുകയും ചെയ്തു.