മുക്കൂട്ടുതറ:മുണ്ടക്കയത്ത് കണ്ടുവെന്നു പറയുന്നത് ജെസ്‌നയല്ലെന്ന് സഹോദരന്‍ ജെയ്‌സ്. വാര്‍ത്താമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് സജീവമാ യതിനെത്തുടര്‍ന്ന് ജെയ്‌സിനെ നേരില്‍ വിളിച്ച് കാര്യങ്ങല്‍ തിരക്കിയ പ്പോഴാണ് മുണ്ടക്കയത്ത് കണ്ടുവെന്നു പറയുന്നത് ജെസ്‌നയല്ലെന്ന കാ ര്യം സ്ഥിരീകരിച്ചത്. ജീന്‍്‌സും ടോപ്പും ധരിച്ച പെണ്കുട്ടി തലയില്‍ തട്ടം ഇട്ടിരുന്നു. ശരീരഭാഷയിലും പ്രകടമായ വ്യത്യാസം അറിയാനുണ്ടായി രുന്നു.

അകെ അല്‍പം സാമ്യം തോന്നിയത് നെറ്റിയുടെ ഘടനയിലും കണ്ണടയിലും മാത്രമാണ്. എന്തായിരുന്നാലും അത് ജെസ്‌നയാകുവാനുള്ള സാധ്യത തീരെ ഇല്ലെന്നാണ് സഹോദരന്‍് ജെയ്‌സ് പറഞ്ഞത്.കഴിഞ്ഞദിവസം ലഭിച്ച വിവരം ഷാഡോ പോലീസിന് കൈമാറിയതനുസരിച്ച് പോലീസി ന്റെ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം കുലശേഖരത്തും അന്വേഷണം നടത്തിയിരുന്നു. ബുള്ളറ്റ് ബൈക്കില് ഒരു യുവാവിനൊപ്പം കുലശേഖരത്തെ റിലയന്‍്‌സ് പമ്പില്‍ നിന്നും 400 രൂപയ്ക്കു പെട്രോള് അടിച്ചവരെ പറ്റിയായിരുന്നു സംശയം. അവിടെയുള്ള ഒരു മാധ്യമ പ്രവ ര്ത്തകനായിരുന്നു വിവരം നല്കിയത്.

പരിശോധനയില്‍ ബൈക്കിന്റെ നമ്പര വ്യാജമാണെന്ന് കണ്ടെത്തിയത് കൂടുതല സംശയത്തിന് ഇടനല്കി. സിസിടിവി ദൃശ്യം പരിശോധിച്ചതില് നിന്നും അത് ജെസ്‌നയല്ലെന്ന് ജെയ്‌സ് സക്ഷ്യപെടുത്തുകയായിരുന്നു.