എരുമേലി : കാഞ്ഞിരപ്പളളി എസ്ഡി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ജസ്ന മരിയ ജെയിംസിനെ കണ്ടെത്താനുളള പോലിസിൻറ്റെ അന്വേഷണം നിലച്ചു. യാതൊരു തുമ്പുമില്ലെന്നും വീട്ടുകാർ നൽകിയ വിവരങ്ങൾ വെച്ചുളള അന്വേഷണം കൊ ണ്ട് ഫലമുണ്ടായില്ലെന്നുമാണ് പോലിസ് ഭാഷ്യം. അതേസമയം പോലിസിൻറ്റെ അന്വേഷ ണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്.  ആധുനിക നവമാധ്യമങ്ങളും സ്മാർട്ട് ഫോണും ഉപയോഗിക്കാത്ത പെൺകുട്ടിയാണ് ജസ്നയെന്ന് വീട്ടുകാർ അറിയിച്ചതെന്ന് പോലിസ് പറയുന്നു. വീട്ടിൽ നിന്ന് പോകുമ്പോൾ എടിഎം കാർഡോ തിരിച്ചറിയൽ രേഖകളോ സർട്ടിഫിക്കറ്റുകളോ ജസ്ന എടുത്തിരുന്നില്ല.
കഴിഞ്ഞ മാസം 22 നാണ് ജസ്നയെ മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നും പുറത്ത് പോയ ശേഷം കാണാതായത്. മുക്കൂട്ടുതറ ജെ ജെ കൺസ്ട്രക്ഷൻസ് ഉടമ കുന്നത്ത് ജെയിംസി ൻറ്റെ മകളായ ജസ്ന രാവിലെ 9.30 ഓടെ മുണ്ടക്കയത്തെ പിതൃസഹോദരിയുടെ വീട്ടി ലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സാധാരണ പോലെ പുറത്തു പോയത്. ഓട്ടോറി ക്ഷയിൽ മുക്കൂട്ടുതറയിലിറങ്ങിയതിനും എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻറ്റിലെത്തിയ തിനും മാത്രമാണ് വ്യക്തമായ തെളിവുകളുളളത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വ ത്തിൽ പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല നൽകിയെന്നാണ് മുഖ്യമന്ത്രിക്ക് പരാ തി നൽകിയപ്പോൾ ജസ്നയുടെ പിതാവിനോട് അറിയിച്ചിരുന്നതെന്ന് പറയുന്നു. എന്നാൽ ഇതു സംബന്ധിച്ച് നടപടികളുണ്ടായില്ല.
റാന്നി സിഐ ന്യൂമാൻറ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ വെച്ചൂച്ചിറ പോലിസി ന് തുമ്പൊന്നും ലഭിച്ചില്ല. ജസ്ന ഒരാളുടെ വീട്ടുതടങ്കലിലാണെന്ന് ഒരു സ്ത്രീ ഫേസ് ബുക്കി ൽ പ്രചരിപ്പിച്ചിരുന്നു. ഈ സ്ത്രീയെ കസ്റ്റഡിയിലെടുത്ത പോലിസ് ഫേസ് ബുക്കി ൽ പ്രചരിച്ചത് വാസ്തവവിരുദ്ധമാണെന്നറിയിച്ചു. ജസ്നയുടെ സഹോദരിയുടെ ഫോണിലേക്ക് സംശയകരമായി വന്ന രണ്ട് ഫോൺകോളുകളുടെ ലൊക്കേഷൻ ബാംഗ്ലൂരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ബാംഗ്ലൂരിൽ അന്വേഷണം നടത്തിയിട്ടും ഫോൺകോളിൻറ്റെ  ഉറവിടം പോലിസിന് കണ്ടെത്താനായില്ല. ഇൻറ്റർനെറ്റ് വഴിയാണ് ഫോൺകോൾ വന്നതെന്ന് പോലിസ് പറയുന്നു. തുടർന്ന് അന്വേഷണം നിർത്തിയ നിലയിലാണ് പോലിസ്.
ആധുനിക നവമാധ്യമങ്ങളും സ്മാർട്ട് ഫോണും ഉപയോഗിക്കാത്ത പെൺകുട്ടിയുടെ തിരോധാനമായതിനാലാണ് അന്വേഷണം വഴിമുട്ടിയതെന്ന് പോലിസ് പറയുന്നു. ഉപയോഗിച്ചിരുന്ന ഫോണും വീട്ടിൽ വെച്ചിട്ടാണ് ജസ്ന പുറത്തുപോയത്. വിലപിടിപ്പുളള ആഭരണങ്ങളും കൈവശമില്ലാതെ പുറത്തുപോയ ജസ്ന സ്വമേധെയാ നാടുവിട്ടതാണെന്ന് പോലിസ് സംശയിക്കുന്നെങ്കിലും തട്ടിക്കൊണ്ടുപോകലിനാണ് സാധ്യതയെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു. എന്നാൽ ആരെയും സംശയമില്ലെന്നാണ് വീട്ടുകാർ അറിയിച്ചതെന്ന് പോലിസ് വ്യക്തമാക്കുന്നു. ജസ്ന താമസിക്കുന്ന സ്ഥലം വെച്ചൂച്ചിറ സ്റ്റേഷൻ പരിധിയിലായതിനാലാണ് പരാതി പത്തനംതിട്ട ജില്ലാ പോലിസിന് കൈമാറിയത്. എന്നാൽ കോട്ടയം ജില്ലയിലെ സ്ഥലങ്ങളിലാണ് പ്രധാനമായും ജസ്ന സമ്പർക്കം പുലർത്തിയിരുന്നത്. ഇവിടെയൊക്കെ അന്വേഷണമെത്തിയത് വളരെ വൈകിയാണെന്ന് ബന്ധുക്കൾ പറയുന്നു.
അന്വേഷണം വെച്ചൂച്ചിറ പോലിസിൽ മാത്രമായൊതുങ്ങിയെന്നാണ് പ്രധാന ആക്ഷേപം. ഇരു ജില്ലകളിലെയും പോലിസ് സംയുക്തമായി അന്വേഷണം നടത്തുമെന്ന് അറിയിച്ചിരു ന്നെങ്കിലും പങ്കാളിത്തമുണ്ടായില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആൻറ്റോ ആൻറ്റണി എംപി, എംഎൽഎ മാരായ പി സി ജോർജ്, രാജു എബ്രഹാം എന്നിവർ ജസ്നയുടെ വീട് സന്ദർശിക്കുകയും അന്വേഷണം കാര്യക്ഷമമാക്കണമെന്ന് സർക്കാരിനോടാവശ്യ പ്പെടുകയും ചെയ്തെങ്കിലും ഉന്നതതല അന്വേഷണമുണ്ടായില്ലന്ന ആക്ഷേപം ശക്തമാണ്. ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറണമെന്ന ആവശ്യം ഉയർത്തി വിവിധ രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തിയതോടെ അനുകൂല ഉത്തരവുണ്ടാകുമെന്നാണ് ബന്ധുക്ക ളുടെ   പ്രതീക്ഷ.