കൊല്ലമുള സ്വദേശിനി ജെസ്‌നയെ കാണാതായിട്ട് എട്ട് മാസം തികയുന്‌പോ ഴും അന്വേഷണത്തില്‍ വ്യക്തത കൈവരിക്കാനാകാതെ പോലീസ്.ലോക്കല്‍ പോലീസില്‍ നിന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അന്വേഷണം സ്തംഭനാവസ്ഥയിലാണ്.

ജെസ്‌നയെ എത്രയും വേഗം കണ്ടുപിടിക്കുമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോ ക്‌നാഥ് ബെഹ്‌റ പറഞ്ഞത്.ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ പ്രഖ്യാപിക്കുകയും ചെയ്തു.ഒരു നിശ്ചിത തീയതിക്കുള്ളില്‍ ജെസ്‌നയെ കണ്ടുപിടിക്കുമെന്ന് പോലീസ് ഹൈക്കോടതിയിലും ഉറപ്പുനല്‍കിയിരുന്നു.

ജെസ്‌നയുടെ തിരോധാനം പോലീസ് മറന്നമട്ടാണ്.ഈ സാഹചര്യത്തില്‍ ജെസ്‌നയുടെ തി രോധാനം സംബന്ധിച്ച അന്വേഷണ പുരോഗതി എത്രയും വേഗം വെളിപ്പെടുത്തണമെന്ന് ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ കത്തില്‍ ഡിസിസി ആവശ്യപ്പെട്ടു.ശബരിമല തീര്‍ ഥാടനം കഴിഞ്ഞാല്‍ കോണ്‍ഗ്രസ് വീണ്ടും ശക്തമായ സമരപരിപാടികളുമായി രംഗത്തു വരുമെന്നും ബാബു ജോര്‍ജ് പറഞ്ഞു.