ജസ്ന മരിയ തിരോധാന കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട്  കെ.എസ് യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി വസന്ത് തെങ്ങും പള്ളി കേരള ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാന് ജസ് ന കേസിന്റെ നാൾവഴികൾ ഉൾപ്പെടുത്തി മെമ്മോറാണ്ടം സമർപ്പി ച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ശ്രദ്ധ ക്ഷണിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാം എന്ന് ഗവർണ്ണർ ഉറപ്പ് നൽകി. 2018 മാര്‍ച്ച് 22ന് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി ജെസ്‌നയ്ക്കായുളള അന്വേഷണം എഴുനൂറു നാള്‍ പിന്നിട്ടിട്ടും യാതൊരു തുമ്പും കിട്ടിയിട്ടില്ല.

ജസ്‌ന എന്ന പെണ്‍കുട്ടി ജീവിച്ചിരിപ്പുണ്ടോ എന്നു പോലും കണ്ടെത്താനാവാതെ അന്വേ ഷണ സംഘം കുഴയുകയാണ്. രണ്ടു വര്‍ഷത്തിനിടിയല്‍ പൊലീസ് അരിച്ചുപെറുക്കി അ ന്വേഷിച്ചിട്ടും യാതൊരു തുമ്പുമില്ലാതെ കുഴയുകയാണ്.കാഞ്ഞിരപ്പളളി  സെന്റ് ഡോമി നിക്‌സ് കോളജ് വിദ്യാര്‍ത്ഥിനിയും എരുമേലി മുക്കൂട്ടു തറ  സ്വദേശിയായ ജെയിംസി ന്റെ മകളുമായ ജെസ്‌ന മരിയ ജെയ്ിംസിനെ 2018 മാര്‍ച്ചു 22ന് കാണാതാവുകയായി രുന്നു.  ജെസ്‌ന തിരിച്ചെത്തിയില്ലന്നു കാട്ടി പിതാവു പൊലീസില്‍ നല്‍കിയ പരാതിയിലാ ണ് പൊലീസ് അന്വേണം ആരംഭിച്ചത്.