കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥിനി ജസ്ന യുടെ തിരോധാനവുമായി ബന്ധപ്പെട്ട ദൂരൂഹത അവസാനിപ്പിച്ച് യഥാർത്ഥ വസ്തുതകൾ പുറത്തു കൊണ്ടുവരാൻ പോലീസ് തയ്യാറാകണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ ആവശ്യപ്പെട്ടു. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ അനാസ്ഥ അവസാനിപ്പിക്കണം  എന്ന് ആവശ്യപ്പെട്ടു കൊണ്ട് കാഞ്ഞി രപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച്ചയാണ് ആദ്യം മുതൽ തന്നെ ഉണ്ടായിരിക്കുന്നതെന്നും അതിനാൽ അടിയന്തിരമായി കേസ്സന്വേഷണം ഡി.ജി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ കൂട്ടാ യ്മയിൽ കെ.പി.സി.സി അംഗം ടോമി കല്ലാനി മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പ്രൊഫ. റോണി കെ.ബേബി, അഡ്വ. പി. എ ഷെമീർ, പ്രകാശ് പുളിക്കൽ, രാജീവ് മേച്ചേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി, മണ്ഡലം പ്രസിഡൻറുമാരായ ബേബി വട്ടയ്ക്കാട്ട്, സുനിൽ മാത്യു, നിബു ഷൗക്കത്ത് , പി.പി.എ സലാം, സുനിൽ സീബ്ലൂ, പി. മോഹൻ, ഒ.എം ഷാജി, സജി ആനിത്തോട്ടം, ടി.എം ജോണി, പി.എസ് സൈനുദ്ദീൻ, ഷെജി പാറയ്ക്കൽ, കെ.എം നൈസാം, വിപിൻ അറയ്ക്കൽ, സിബു ദേവസ്യ, ബിനു കുന്നേൽ, ബിനു കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.