കഴിഞ്ഞ ഒന്‍പത് മാസമായി പോലീസ് പരിശോധിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചത്. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ചുമതലയുള്ള ക്രൈം ബ്രാഞ്ച് എസ്.പി റഷീദിനാണ് അന്വേഷ്ണ ചുമതല.2018 മാര്‍ച്ച് 22നാണ് എരു മേലി മുക്കൂട്ടുതറ സ്വദേശിനി ജസ്‌നയെ കാണാതാകുന്നത്.കാഞ്ഞിരപ്പള്ളി സെന്റ് ഡോ മിനിക്‌സ് കോളജ് ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു ജസ്‌ന.ജസ്‌നയുടെ ബന്ധുക്കളെയും നാട്ടുകാരെയും സഹപാഠികളെയും നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും തിരോധാ നത്തെ സംബന്ധിച്ച് പോലീസിന് യാതൊരു സൂചനയും കിട്ടിയില്ല.പോലീസ് ഡിപാര്‍ട്‌മെന്റിലെ അതി വിദഗ്ദ്ധ സൈബര്‍ സംഘം പതിനായിരക്കണക്കിന് ഫോണ്‍ കോളുകള്‍ പരിശോധിച്ചെങ്കിലും യാതൊരു തുമ്പും കണ്ടെത്താനായില്ല. വീട്ടില്‍ നിന്നും ഓട്ടോയ്ക്ക് മുക്കൂട്ടുതറ ടൗണിലെത്തിയ ജസ്‌ന എരുമേലി സ്വകാര്യ ബസ് സ്റ്റാ ന്റിലെത്തിയത് സ്ഥിരീകരിച്ചിരുന്നു. അവിടെ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോയ ബസിന്റെ ഒരു വശത്തെ സീറ്റില്‍ ഇരിക്കുന്നതായി കണ്ണിമല ബാങ്കിന്റെ സി.സി.ടി.വി .യില്‍ കണ്ടതായും സ്ഥിരീകരിക്കുന്നുണ്ട് അതിനപ്പുറം ഒന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ എടുക്കാതെയാണ് ജസ്‌ന പോയത്. അതു കൊണ്ട് ലൊക്കേഷന്‍ പിന്തുടരാന്‍ പോലീസിന് സാധിച്ചില്ല.