കാണാതായ ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന്‌ കര്‍ണാടക പോലീസ്‌; ഇനി പിന്തുടരില്ല, ഉടന്‍ തിരിച്ചെത്തുമെന്ന് കേരളാപോലീസ്: തിരോധാനത്തിന്‌ ഒരുവര്‍ഷം തികയാനിരിക്കെ​ കേ രളം കാതോര്‍ത്ത സന്തോഷവാര്‍ത്ത

കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ്‌ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസ്‌ ജീവിച്ചിരിപ്പുണ്ടെന്നു കര്‍ണാടക പോലീസ്‌. തിരിച്ചെത്തുമെന്നാണു പ്ര തീക്ഷയെന്നും കേരളം കാതോര്‍ത്ത സന്തോഷവാര്‍ത്ത അധികം വൈകില്ലെന്നും കേരളാ പോലീസ്‌. ജെസ്‌നയെ ഇനി പിന്തുടരാന്‍ ഉദ്ദേശ്യമില്ലെന്നും അന്വേഷണസംഘം വ്യക്‌തമാ ക്കുന്നു.
തിരോധാനത്തിന്‌ ഒരാണ്ടു പൂര്‍ത്തിയാകാന്‍ രണ്ടുമാസം ശേഷിക്കേയാണ്‌ ജെസ്‌ന ജീവി ച്ചിരിപ്പുണ്ടെന്ന നിര്‍ണായകസന്ദേശം കര്‍ണാടക പോലീസില്‍നിന്നു ക്രൈംബ്രാഞ്ച്‌ പ്രത്യേ കാന്വേഷണസംഘത്തിനു ലഭിച്ചത്‌. എന്നാല്‍, ജെസ്‌ന എവിടെയാണെന്ന സൂചനയ്‌ക്കു പി ന്നാലെ പോകേണ്ടെന്നാണു പോലീസിന്റെ തീരുമാനം.