എരുമേലി : കളിപ്പാട്ടങ്ങളെ തിരിച്ചറിയാൻ വൈകിയാൽ പോലും ഭിന്നശേഷിക്കാരെന്ന പേരിൽ കുട്ടികളെ തളച്ചിടുമ്പോൾ ഓർക്കുക ലോകത്ത് ചരിത്രം സൃഷ്ടിച്ച പലരും വൈക ല്യത്തോടെ ജനിച്ചവരായിരുന്നു. ഒളിഞ്ഞിരിപ്പുണ്ട് ഭിന്നശേഷിക്കാരിൽ സർഗശേഷിയുടെ തിളക്കങ്ങൾ. അത് കണ്ടെത്തി സ്ഫുടം ചെയ്തപ്പോൾ സ്പെഷ്യൽ ഒളിമ്പിക്സിൽ എരു മേലിയിലെ ജീവൻ ജ്യോതി സ്കൂൾ നേടിയതാകട്ടെ ചരിത്ര വിജയം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഒളിംപിക്സിൽ ജീവൻ ജ്യോതി സ്കൂളിൽ നിന്നും പങ്കെടുത്ത ത് 22 കുട്ടികൾ മാത്രമായിരുന്നു.
എന്നാൽ അവർ നേടിയ മെഡലുകളുടെ മൂല്യം അറിഞ്ഞാൽ അദ്ഭുതപ്പെടും. 15 സ്വർണ വും ഏഴ് വെളളിയും 12 വെങ്കല മെഡലും ഉൾപ്പടെ പ്രോത്സാഹന സമ്മാനങ്ങളുമായി 44 മെഡലുകളാണ് 22 കുട്ടികൾ വാരിക്കൂട്ടിയത്. പങ്കെടുത്ത കുട്ടികളുടെ എണ്ണത്തിൻറ്റെ ഇരട്ടി മെഡലുകളുമായി ഇവർ  എരുമേലിയിൽ വണ്ടിയിറങ്ങി വീടണഞ്ഞപ്പോൾ സന്തോഷം വിങ്ങിപ്പൊട്ടി ഇവരെ കെട്ടിപ്പിടിച്ച് കരഞ്ഞു മാതാപിതാക്കൾ. മറ്റെല്ലാ കഴിവുകളുമുളളവരെപ്പോലും തോൽപ്പിക്കാൻ ചില മത്സര ഇനങ്ങളിൽ ഇവർക്ക് കഴിയുമെന്ന് കൂടി ഒളിംപിക്സിൽ കണ്ടു.
ഓട്ടത്തിലും ഷോട്പുടിലും ഇവരിലെ മിടുക്കരെ തോൽപ്പിക്കാൻ പ്രയാസകരമാണ്. കുട്ടി കളിൽ ജന്മനാ സംഭവിക്കുന്നതും അല്ലാത്തതുമായ വൈകല്യങ്ങളെ സമചിത്തതയോടെ നേരിടാൻ മാതാപിതാക്കൾക്ക് കഴിഞ്ഞാൽ ഭിന്നശേഷിയുടെ അതിരുകൾ കുട്ടികൾ തനി യെ താണ്ടുമെന്ന് മെഡലുകൾ സമ്മാനിച്ച് ഡിജിപി ലോക് നാഥ് ബെഹ്റ പറഞ്ഞു. ഭിന്ന ശേഷിക്കാരായ കുട്ടികളെ പരിചരിക്കാൻ മനസ് കാട്ടുന്നവരിലാണ് കാരുണ്യത്തിൻറ്റെ കടൽ ഒഴുകുന്നതെന്നും അദ്ദേഹം പറഞ്ഞു. കാൽ നൂറ്റാണ്ടായി ഭിന്നശേഷിക്കാരായ കുട്ടികളുടെ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന സി. ആൽഫോ, സി. മെർലി എന്നിവരെ ചടങ്ങിൽ വെച്ച് സംസ്ഥാന ഡിജിപി പ്രത്യേകം ആദരിക്കുകയും ബഹുമതി യായി ഷീൽഡ് സമ്മാനിക്കുകയും ചെയ്തു.
ഇരുവരും എരുമേലി ജീവൻ ജ്യോതി സ്കൂളിലെ അധ്യാപകരാണ്. സി.ആൽഫോ ആണ് സ്കൂളിൻറ്റെ പ്രിൻസിപ്പൽ. സ്കൂൾ ആരംഭിച്ചിട്ട് 19 വർഷം പിന്നിടുന്നു. സാമ്പത്തിക ശേഷി തീരെ കുറഞ്ഞ കുടുംബങ്ങളിലെ കുട്ടികളാണ് ഏറെയും. പ്രൈമറി തലം മുതൽ വൊക്കേഷണൽ തലം വരെയായി ഒൻപത് ക്ലാസുകളും കായിക, സംഗീത അധ്യാപ കരുൾപ്പടെ 25 ഓളം ജീവനക്കാരും പ്രത്യേകമായി സ്കൂൾ ബസുകളുമുണ്ട്. കഴിഞ്ഞ ഓരോ സ്പെഷ്യൽ ഒളിംപിക്സിലും ഇവിടുത്തെ കുട്ടികൾ പങ്കെടുത്തിരുന്നു. പ്രായ ത്തിൻറ്റെ കണക്കിൽ മിക്കവരും കുട്ടികളല്ലെങ്കിലും ഭിന്നശേഷിയുടെ പരിമിതികളിൽ എല്ലാവരും കുട്ടികൾ തന്നെ.
ഇപ്പോൾ 118 പേരാണ് പഠിതാക്കൾ. നിഷ്കളങ്കതയുടെ ലോകത്ത് സന്തുഷ്ടരായി കഴിയുന്ന അവരെല്ലാം ഈശ്വരനെപ്പോലെ സ്നേഹിക്കുകയാണ് ഇവർ അധ്യാപകരെ. ഈ സ്നേഹം പുണ്യമായി കിട്ടിയ സംതൃപ്തിയോടെ അധ്യാപകർ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നു അവരെ കഴിവുകളുടെ മികവുകളിലേക്ക്.