കോവിഡ് കാലത്തെ നന്മയുള്ള കാഴ്ചകൾ തീരുന്നില്ല. കാഞ്ഞിരപ്പള്ളിയിൽ സി.പി. എ മ്മിൻ്റെ നേതൃത്വത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകുവാനായി കിറ്റുകൾ തയ്യാറാ ക്കുന്നത് കാണുവാൻ ഡോ.എൻ ജയരാജ് എം എൽ എ എത്തിയപ്പോൾ രാഷ്ട്രീയത്തിന പ്പുറം അത് കോവിഡ് കാലത്തെ നന്മയുള്ള കാഴ്ചകളിലൊന്നായി. ഈ കോവിഡ് കാലം രാഷ്ട്രീയത്തിനും, മതത്തിനും അപ്പുറമുള്ള കൂടിച്ചേരലിൻ്റെയും ഒത്തൊരുമയുടെയും കാഴ്ചകൾ കൂടിയാണ് സമ്മാനിക്കുന്നത്.

സി.പി.എമ്മിൻ്റയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൗ ജന്യ കിറ്റ് വിതരണ കേന്ദ്രത്തിലേക്ക് ഡോ.എൻ ജയരാജ് എം.എൽ.എത്തിയപ്പോൾ അ തും ഈ കോവിഡ് കാലത്തെ രാഷ്ട്രീയത്തിനപ്പുറമുള്ള നന്മയുള്ള കാഴ്ചകളിലൊന്നായി മാറി.കാഞ്ഞിരപ്പള്ളി ഒന്നാം മൈലിൽ സി പി എം, ഡിവൈഎഫ്ഐ പ്രവർത്തകർ ചേർ ന്ന് പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകുവാനായി കിറ്റുകൾ തയ്യാറാക്കുന്നത് കാണുവാനാ ണ് രാഷ്ട്രിയ മറന്ന് ഡോ.എൻ ജയരാജ് എം.എൽ.എ എത്തിയത്.ഏരിയ കമ്മറ്റിയംഗം ഷമീം അഹമ്മദ്, ലോക്കൽ സെക്രട്ടറി ടി കെ ജയൻ, ഡിവൈഫ് ഐ ബ്ലോക്ക് പ്രസിഡൻ്റ് ബി ആർ അൻഷാദ് എന്നിവർ ചേർന്ന് എം.എൽ.എയെ സ്വികരിച്ചു.

കിറ്റുകൾ തയ്യാറാക്കുന്ന വിധവും, വിതരണം ചെയ്യുന്ന രീതിയുമെല്ലാം ഇവർ വിവരി ച്ചു. മാതൃകാപരമായ പ്രവർത്തനത്തിന് ക്യാമ്പിലുണ്ടായിരുന്ന മുഴുവൻ പേരെയും അ ഭിനന്ദിച്ചാണ് എം.എൽ.എ മടങ്ങിയത്. സി.പി.എമ്മിൻ്റെയും ഡിവൈഎഫ് ഐയുടെ യും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ അഭയം പ്രവർത്തകരും പങ്കാളികളാകു ന്നുണ്ട്. നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ 400 ഓളം കിറ്റുകൾ പാവപ്പെട്ട കുടുംബ ങ്ങൾക്ക് ഇതുവരെ ഇവിടെ നിന്ന് സൗജന്യമായി വിതരണം ചെയ്തു കഴിഞ്ഞു.ഇത് കൂ ടാതെ 600 ഓളം കിറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

അരി ഒഴിച്ചുള്ള 17 കുട്ടം സാധനങ്ങളാണ് സി പി എമ്മിൻ്റെയും, ഡിവൈഫ് ഐയുടെ യും നേതൃത്വത്തിൽ സൗജന്യമായി വിതരണം ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തി ൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയും ഡോ.എൻ ജയരാജ് എം.എൽ.എ സന്ദർശിച്ചു. നിയോജക മണ്ഡലത്തിലുടനീളം മാതൃകപരമായ രീതിയിലാ ണ് സാമൂഹിക അടുക്കളകൾ പ്രവർത്തിക്കുന്നതെന്ന് ഇതിന് ശേഷം അദ്ദേഹം പറഞ്ഞു. പേട്ടക്കവലയിൽ പോലീസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനയും എം.എൽ.എ വിലയിരുത്തി.തുടർന്ന് സപ്ലൈകോ സൂപ്പർ മാർക്കറ്റിലെത്തിയ അദ്ദേഹം ഇവിടെ അതി ജീവനക്കിറ്റുകൾ തയ്യാറാക്കുന്നതടക്കം നോക്കി കണ്ട ശേഷമാണ് മടങ്ങിയത്.