ഈ മാസം 25 നുള്ളില്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെയും, ചെയര്‍മാനെ യും സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ഡോ.എന്‍ ജയരാജ് എംഎല്‍എ.നിയമസഭ സ മ്മളിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. മാധ്യമങ്ങളില്‍ വരുന്ന പോലെ അഭിപ്രായ ഭിന്നതകള്‍ ഇല്ല.പാര്‍ട്ടിയില്‍ വിഭാഗിയത ഇല്ല.ചെയര്‍മാനെ തെരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട് കേസ് നല്‍കിയതില്‍ തങ്ങള്‍ക്കാര്‍ക്കും അറിയില്ല. വ്യക്തിപരമായി നല്‍കിയ പരാതിയായി കണ്ടാല്‍ മതി. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് വിരുദ്ധമായും, യശസി ന് കളങ്കം തീര്‍ക്കുന്ന നിലപാട് ആരുടെ ഭാഗത്തു നിന്നുണ്ടായാലും ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ നടപടി സ്വഭാവികമാണ്.

ഇക്കാര്യം പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന പി.ജെ ജോസഫ് പറഞ്ഞിട്ടുണ്ട്. അനുസ്മര ണ സമ്മേളനം നിയമപരമായ വിഷയത്തിലേക്ക് കൊണ്ടുപോയതില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം ഉണ്ടായിട്ടുണ്ട്. നേതാക്കന്‍മാര്‍ കൊണ്ട് സമ്പന്നമായ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്.സ്ഥാനത്തിന് യോജിച്ച നിരവധി നേതാക്കളുണ്ട്. പാര്‍ട്ടിയുടെ വര്‍ക്കിംങ് ചെയര്‍മാന്‍ സൂചിപ്പിച്ചതു പോലെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും, ചെയര്‍മാനും ഒരാ ളാകാന്‍ സാധ്യത കുറവാണ്.

അയല്‍പക്കത്തെ വീട് പൊളിക്കണമെന്ന് അഭിപ്രായം പറയുന്നത് പോലെയാണ് കേരള കോണ്‍ഗ്രസ് പിരിച്ച് വിടണമെന്ന് പി സി ജോര്‍ജ് പറയുന്നത്.ഇതിന് തങ്ങള്‍ യാതൊരു വിലയും കല്പിക്കുന്നില്ല ഒപ്പം ഇത് മുഖവിലക്കെടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ ഇല്ലാതാകാന്‍ പോകുന്ന പാര്‍ട്ടിയുടെ നേതാവാണ് പി സി ജോര്‍ജ്.