കാഞ്ഞിരപ്പള്ളി എംഎൽഎയും ചീഫ് വിപ്പുമായ ഡോ.എൻ ജയരാജിൻ്റെ ഓഫീസ് ഉദ്ഘാടനം വെള്ളിയാഴ്ച്ച ആരംഭിക്കും. കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ എസ് & എസ് ബിൽഡിംങ്ങിലും പൊൻകുന്നത്ത് സിവിൽ സ്റ്റേഷനിലുമാണ് ഓഫീസ് പ്രവർത്തനമാരംഭിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ചടങ്ങുകൾ ഒഴിവാക്കുവാനാണ് തീരുമാനം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് ഓഫീസ് പ്രവർത്തന സമയം. ഈ സമയങ്ങളിൽ പൊതുജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാമെന്ന് ഡോ.എൻ ജയരാജ് അറിയിച്ചു.