പി ജെ ജോസഫുമായി കേരളാ കോണ്‍ഗ്രസ് (എം) വീണ്ടും അടുക്കുന്നു എന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണ്. പത്ത് വര്‍ഷക്കാലം പി ജെ ജോസഫിനെയും കൂട്ട രെയും കൂടെ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്നില്‍ നിന്ന് കുത്തി പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കാന്‍ ആണ് ശ്രമിച്ചത്. ഭസ്മാസുരന് വരം നല്‍കിയതു പോ ലെയാണ് പി ജെ ജോസഫിനെയും കൂട്ടരെയും കേരളാ കോണ്‍ഗ്രസ് (എം) ല്‍ കൂടെച്ചേ ര്‍ത്തതില്‍ ഉണ്ടായ അനുഭവം.

പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയുടെ എല്ലാമായ മാണി സാറിനെയും യ ഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പാര്‍ട്ടിയെത്തന്നെയും ഇല്ലാതാക്കി, പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കാനാണ് പി ജെ ജോസഫും കൂട്ടരും ശ്രമിച്ചത്. മുറി ച്ചുരിക പണിത ചതിയന്‍ ചന്തുവിന്റെ കാലം കഴിഞ്ഞുപോയി.  പിണങ്ങി നിന്ന ശ ത്രുക്കള്‍ തിരികെ വരാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ഗോഡ്ഫാദര്‍ സിനിമയിലെ ആ നപ്പാറ അച്ചാമ്മയുടെ വാക്കുകള്‍ ആണ് ഓര്‍മ്മവരുന്നത്. അവന്‍മാരെ ഇല്ലാതാക്കു വാന്‍ നീ എങ്ങനെയും അകത്തു കയറണം എന്ന് ചെറുമകളോട് ഉപദേശിച്ച രംഗം. അത് തിരിച്ചറിയാന്‍ ഉള്ള ശേഷി കേരളാ കോണ്‍ഗ്രസ് (എം) നേതൃത്വത്തിനുണ്ട്.

യുഡിഎഫില്‍ ഒരുമിച്ച് നിന്ന കാലത്ത് ആ മുന്നണിയെ ദുര്‍ബലപ്പെടുത്തുവാന്‍ എ ന്തൊക്കെ ചെയ്തുവെന്നത് ജനങ്ങള്‍ക്ക് അറിയാം. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങ ളുമായി മുന്നോട്ട് പോകുന്ന ഇടതുമുന്നണിയില്‍ പിന്‍വാതിലിലൂടെ കയറി അതിനെ യും ദുര്‍ബലപ്പെടുത്താന്‍ ഉള്ള അച്ചാരം ആരോടെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് കൈവശം വച്ചാല്‍ മതി. പി ജെ ജോസഫും കൂട്ടരുമായും യാതൊരു രാഷ്ട്രീയ സഖ്യ ത്തിനും കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി ചിന്തിച്ചിട്ടുപോലുമില്ലായെന്നും വ്യക്ത മാ ക്കുന്നു.