രോഗം ബാധിച്ച് രാജസ്ഥാനിൽ ചികിത്സയിൽ കഴിയുന്ന  ബിഎസ്എഫ് ജവാന്റെ അ ടുത്തേക്ക് പോകാൻ അനുവാദം തേടി മാതാവ് മുട്ടാത്ത വാതിലുകളില്ല. എല്ലാം പാതി യടഞ്ഞ നിലയിലായിട്ടും പ്രതീക്ഷയോടെയാണീ കടുംബം.

മടുക്ക പനക്കച്ചിറ സ്വദേശി നെവുടപ്പള്ളിൽ എൻ.വി അരുൺ കുമാറാണ്(29)ജയ്പൂർ ആശുപത്രിയിൽ കഴിയുന്നത്. പല്ലുവേദനയെ തുടർന്ന് മിലിട്ടറി ആശുപത്രി ചികിത്സയി ലായതെന്നാണ് ആദ്യം ലഭിച്ച വിവരം. ആദ്യമൊക്കെ വീട്ടുകാരെ വിവരം അറിയിക്കേ ണ്ട എന്ന നിലപാടിലായിരുന്നു അരുൺ എങ്കിൽ ഇപ്പോൾ തന്നെ നോക്കാൻ അമ്മയേയും ഭാര്യയേയും വിളിക്കണമെന്ന് അധികാരികളോട് കേണപേക്ഷിക്കുകയാണ്.ജലദോഷവും തുടർന്ന് ന്യൂമോണിയയും പിടിപെട്ടെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ ഇപ്പോ ൾ അറിയിച്ചിരിക്കുന്നത്. ആരോഗ്യ നില വഷളായതോടെ ഇപ്പോൾ തീവ്ര പരിചരണ വി ഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശരീരത്തിലെ മസിലുകൾക്കുണ്ടാകുന്ന കടുത്ത വേദനയാണ് അരുണിനെ തളർത്തിയിരി ക്കുന്നതെന്നും ഇപ്പോൾ വേണ്ടത് മാതാവിൻ്റെയോ, ഭാര്യയുടെ യോ സാന്നിധ്യമാണന്ന് മലയാളി ഡോക്ടർ അഖിലേഷ് മാതാവ് ഷിലാ വാസനോട് ഫോണിൽ വിളിച്ചറിയിച്ചു. അവിടെ നിന്നും ലഭിച്ച ചികിത്സ രേഖകൾ നാട്ടിലെ പ്രമുഖ ഡോക്ടർമാരെ കാണിച്ച വീട്ടുകാർ കൂടുതൽ ഭീതിയിലായി. ഡോക്ടർമാർ നൽകിയ അമിത ഡോസ് മരുന്നിൻ്റെ പ്രവർത്തനമാണ് ഈ ജവാൻ്റെ ഈ അവസ്ഥക്ക് കാരണമായത്.

സുഹൃത്തുക്കൾ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ കൂടെ ഉള്ളത്. മകന്റെ അടുത്തേ ക്കു പോകാൻ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് മാതാവ് ഷീലാ വാസൻ, ഭാര്യ പാ ർവ്വതി എന്നിവർ സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നു.എന്നാൽ അതിർത്തി കടന്നു ള്ള യാത്രക്കു തടസ്സമുള്ളതിനാൽ കേന്ദ്ര സഹായം തന്നെ വേണ്ടിവരും എന്ന അവസ്ഥയി ലാണ്.ലോക് ഡൗൺ മൂലം അതിർത്തികൾ അടച്ചതോടെ യാത്രാവിലക്കിൽ ബുദ്ധിമുട്ടിലാ യി. ആൻ്റോ ആൻറണി എം.പി,ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ്,ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അങ്ങനെ എല്ലാവരെയും ബന്ധപെട്ടു.ഇവരെല്ലാം കഠിന ശ്രമത്തിലാണ ന്ന് ഷീല പറയുന്നു.ഒടുവിൽ മുഖ്യമന്ത്രിയുടെ മുന്നിലും വിഷയം അവതരിപ്പിച്ചു. പോ കാനായി വാഹനവും തയ്യാറാക്കി .പക്ഷെ ഇതുവരെയായി യാത്രാ അനുമതി കിട്ടിയി ട്ടില്ല. കേന്ദ്ര അനുമതിയില്ലാതെ ഒന്നും ചെയ്യാനാവില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി 6 നാണ് അരുൺകുമാർ നാട്ടിലെത്തിയത്.മകൾ അദ്രഞ്ജനയുടെ ഒന്നാം ജൻമദിനത്തിനെത്തിയ അരുൺ 28 ന് തിരികെ പോയി. ഇപ്പോൾ ശരീരത്തിലെ തൊ ലിയെല്ലാം നഷ്ടമായി തുടങ്ങി.ചലിക്കാൻ കഴിയാതെ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ. പെറ്റമ്മയുടെയും ഭാര്യയുടെയും സാന്നിധ്യം ലഭിക്കുമെന്ന പ്രതീക്ഷയിൽ,ഒപ്പം തൻ്റെ പൊന്നുമോളെ കാണണമെന്ന കടുത്ത ആഗ്രഹത്തിലും.

നാടു കാക്കുന്ന തൻ്റെ മകനെ കാക്കാൻ അധികാരികളുടെ കനിവിനായി പെറ്റമ്മ കാത്തിരിക്കുകയാണ്.ഈ ധീര ജവാൻ്റെ ജീവൻ രക്ഷിക്കാൻ ഒരു നാടു ഒന്നാകെ പ്രാർത്ഥനയിലും.