അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം കേന്ദ്ര കമ്മറ്റിയംഗം അഡ്വ. MG മീനാംബിക ഉദ്ഘാടനം െചയ്തു . ഏരിയാ പ്രസിഡന്റ് സുപ്രഭാ രാജൻ അദ്ധ്യക്ഷത വഹിച്ചു.

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണം, കോടികണക്കിന് സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന തൊഴി ലുറപ്പ് പദ്ധതി 20 ആയി കുറയ്ക്കുന്നതിനും , തൊഴിൽ എണ്ണം വെട്ടിക്കുറച്ചും കൂലി വർദ്ധിപ്പിക്കാതെയും , പാചക വാതക – പെട്രോൾ – ഡീസൽ വില വർധിപ്പിച്ചു കൊ ണ്ടും. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് ഏർപ്പെടുത്തിയ കേന്ദ്ര സർ ക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണ് ഇതിനെതിരെ യുള്ള ശക്തമായ പ്രക്ഷോഭം തുട രുമെന്നും വർഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം അവ സാനിപ്പിക്കണമെന്നും സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേ ഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .

ഏരിയാ സെക്രട്ടറി വിദ്യാ രാജേഷ് പ്രവർത്തന റിപ്പോർട്ടും, ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജ് കുട്ടി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം സൂര്യ മോൾ, അനുശോചന പ്രമേയം ബിസ്മി സൈനുദീൻ എന്നിവ അവതരിപ്പിച്ചു. സമ്മേന ത്തിൽ സ്വാഗത സംഘം ചെയർമാൻ ട ഷാജി സ്വാഗതവും കൺവീനർ സൂര്യമോൾ കൃതജ്ഞതയും രേഖപ്പെടുത്തി. സമ്മേനത്തിൽ. ജില്ലാ വൈസ് പ്രസിഡന്റ് അനിതാ സാബു , PG വസന്തകുമാരി CPIM ഏരിയാ സെക്രട്ടറി K രാജേഷ്, ഷമിം അഹമ്മദ്, KC സോണി എന്നിവർ അഭിവാദ്യം ചെയ്തു. ഭാരവാഹികളായി ജസ്ന നെജീബ് (പ്രസിഡന്റ്) സുമ സജികുമാർ , PR അനുപമ (വൈസ് പ്രസിഡന്റ്) വിദ്യാ രാജേഷ് (സെക്രട്ടറി) റജീന റഫീഖ്, സൂര്യമോൾ (ജോയിന്റ് സെക്രട്ടറി) സുപ്രഭാ രാജൻ (ട്രഷറർ) ഷക്കീല നസീർ,. വിജയമ്മ തിലകൻ, അജിത ഓമനക്കുട്ടൻ (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരടങ്ങിയ 29 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.