തിടനാട് : തിടനാട് ഗ്രാമപഞ്ചായത്ത് ഭരണം ജനപക്ഷം സ്വന്തമാക്കി. ഇന്ന് നടന്ന വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിലെ ലീന ജോര്‍ജ്ജ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രസിഡന്റ് സ്ഥാനം കരസ്ഥ മാക്കി . വൈസ് പ്രസിഡണ്ട് ആയി കോണ്‍ഗ്രസ്സിലെ സുരേഷ് കാലായില്‍ തെരഞ്ഞെടുക്കപ്പെട്ടു.തിങ്കളാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തി ലെ ലീന ജോര്‍ജ്ജും യുഡിഎഫില്‍ നിന്നും മിനി സാവിയോയുമാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിച്ചത്.

അഞ്ചിനെതിരെ ആറ് വോട്ടുകള്‍ക്ക് ലീന ജോര്‍ജ്ജ് വിജയിച്ചത്. കേരള കോണ്‍ഗ്രസിലെ ഉഷ ശശിയുടെ വോട്ട് അസാധുവായി. കേരളം കോണ്‍ഗ്ര സ്സിലെ സാബു പ്ലാത്തോട്ടം, കോണ്‍ഗ്രസ്സിലെ സുരേഷ് കാലായില്‍, സിപി ഐയിലെ ഓമന എന്നിവര്‍ ജനപക്ഷസ്ഥാനാര്‍ത്ഥിയ്ക്കാണ് വോട്ട് രെഖ പ്പെടുത്തിയത്. സി.പി.ഐ(എം) ന്റെയും ബി.ജെ.പി.യുടെയും ഏക അംഗങ്ങള്‍ തെരെഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.