പൊടിമറ്റം: കേരളജനപക്ഷം പാറത്തോട് മണ്ഡലം കമ്മറ്റി ഓഫീസിന്‍റെ ഉദ്ഘാടനം പാര്‍ ട്ടി ചെയര്‍മാന്‍ പി.സി. ജോര്‍ജ്ജ് എം.എല്‍.എ. നിര്‍വ്വഹിച്ചു.മണ്ഡലം പ്രസിഡന്‍റ് സജി കുരീക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തില്‍ യുവജനപക്ഷം സംസ്ഥാന പ്രസിഡന്‍റ് ആന്‍റണി മാര്‍ട്ടിന്‍, ജനറല്‍ സെക്രട്ടറി അഡ്വ.ഷോണ്‍ ജോര്‍ജ്ജ്, കേരളാജനപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍, യുവജനപക്ഷം ജില്ലാ പ്രസിഡന്‍റ് റിജോ വാളാന്തറ, നിയോജകമണ്ഡലം പ്രസിഡന്‍റ് ജിജോ പതിയില്‍, മണ്ഡലം പ്രസിഡന്‍റ് ജിജി ജോര്‍ജ്ജ്, മാത്തുക്കുട്ടി വാത ല്ലൂര്‍, മണ്ഡലം സെക്രട്ടറി ഷാജി ചായത്തില്‍ എന്നിവര്‍ സംസാരിച്ചു.