പൂഞ്ഞാര് എംഎല്എ പി.സി. ജോര്ജ് എന്ഡിഎയുടെ ഭാഗമാകുമെന്നു റിപ്പോര്ട്ടുകള്. ഇതു സംബന്ധിച്ച് കേരള ജനപക്ഷം ബിജെപി കേന്ദ്ര നേതൃത്വവുമായി ആശയവിനിമയം നടത്തി. സംസ്ഥാന നേതൃത്വവുമായും ചര്ച്ച നടത്തി. ജോര്ജ് നേരിട്ട് ബിജെപി കേന്ദ്ര നേ താക്കളുമായി സംസാരിച്ചെന്നാണ് സൂചന. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്ഥിയാ യ കെ. സുരേന്ദ്രനു വേണ്ടിയാണു തന്റെ സ്ഥാനാര്ഥിത്വം പിന്വലിച്ചതെന്നും ജോര്ജ് സൂചിപ്പിച്ചു.
 
ആന്റോ ആന്റണിക്കു വേണ്ടി പത്തനംതിട്ടയില്നിന്നു മല്സരിക്കരുതെന്നു ആദ്യം ത ന്നോടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നതായി ജോര്ജ് പറഞ്ഞിരുന്നു. ഇതേത്തുടര്ന്നാണ് ജോര്ജ് പിന്മാറിയത്. എന്നാല് യുഡിഎഫ് മുന്നണിയിലേക്കുള്ള പ്രവേശന ചര്ച്ചകള് എങ്ങുമെത്താതായതോടെയാണു വീണ്ടും പത്തനംതിട്ടയില് തന്റെ സ്ഥാനാര്ഥിത്വം പ്രഖ്യാപിച്ച് ജോര്ജ് എത്തിയിരുന്നു.
 
അതേസമയം, വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ടയില് കെ. സുരേന്ദ്രനെ വിജ യിപ്പിക്കാനുറച്ചാണ് ബിജെപിയുടെ പ്രവര്ത്തനം. ജോര്ജിന് സ്വാധീനമുള്ള കാഞ്ഞിരപ്പ ള്ളി, പൂഞ്ഞാര് നിയമസഭാ മണ്ഡലങ്ങള് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിനു കീഴിലാ ണു വരിക. ഇതാണു ബിജെപിയെ ജോര്ജിന്റെ പിന്തുണ സ്വീകരിക്കാന് പ്രേരിപ്പിക്കുന്ന ഘടകം. തിരഞ്ഞെടുപ്പിനു മുന്പു മുന്നണിപ്രവേശം ഉണ്ടാകുമോയെന്ന കാര്യത്തില് വ്യ ക്തതയില്ലെങ്കിലും ജോര്ജുമായി നീക്കുപോക്കിനു ബിജെപി തയാറായേക്കുമെന്നാണു വിലയിരുത്തല്.