ജനപക്ഷത്തിന്റെ ശനിദശ തീരുന്നില്ല; മുണ്ടക്കയത്ത് അമ്പതോളം പേർ പാർട്ടി വിട്ടു
മുണ്ടക്കയത്ത് ജനപക്ഷം ഗ്രാമപഞ്ചായത്ത് അംഗവും മണ്ഡലം പ്രസിഡന്റുമടക്കം അമ്പതോളം പേർ സിപിഎമ്മിൽ. എൻഡിഎയോടൊപ്പം ചേരുവാനുള്ള പിസിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ജനപക്ഷം മുണ്ടക്കയം മണ്ഡലം പ്രസിഡണ്ട് പി ഡി ജോൺ പവ്വത്തും ഗ്രാമപഞ്ചായത്തംഗം പതിനെട്ടാം വാർഡിലെ  ജെസ്സി ജേക്കബ് കുള മ്പള്ളിയുമടക്കം അമ്പതോളം പേർ ജനപക്ഷം വിട്ടു സിപിഎമ്മിൽ ചേർന്നത്.
മണ്ഡലം ഭാരവാഹികൾ അടക്കമുള്ളവരാണ് രാജിവെച്ചവർ. ഇവരെ സിപിഎം സം സ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കഴി ഞ്ഞദിവസം ജനപക്ഷം ജില്ലാ പ്രസിഡന്റ് ആൻറണി മാർട്ടിൻ, യുവജന പക്ഷം ജില്ലാ പ്രസിഡൻറ് റിജോ വാളന്തറ എന്നിവർ പാർട്ടി വിട്ടിരുന്നു.ഇവരോടൊപ്പം തന്നെ ഈ രാറ്റുപേട്ടയിലെ മുനിസിപ്പൽ അംഗങ്ങളും പാർട്ടി വിടുന്നതായി നേരത്തെ പ്രഖ്യാപി ച്ചിരുന്നു.
രാജി വെച്ച ജനപക്ഷം പ്രവർത്തകർ ഒന്നാകെ എൽഡിഎഫിനൊപ്പം പ്രവർത്തിക്കുവാ നും വീണാ ജോർജ്ജിന്റെ വിജയത്തിനായി പ്രവർത്തിക്കുവാനും തീരുമാനമെടുത്തു. സ്വീകരണ സമ്മേളനത്തിൽ പി ടി ജോൺ അധ്യക്ഷനായിരുന്നു. കെ ജെ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി കെ രാജേഷ്, ലോക്കൽ സെക്രട്ടറിമാ രായ സി വി അനിൽകുമാർ, പികെ പ്രദീപ്, പി.എസ് സുരേന്ദ്രൻ,ജെസി കുളമ്പള്ളി, അച്ചൻകുഞ്ഞ്, സാബു എന്നിവർ യോഗത്തിൽ സംസാരിച്ചു.