കനത്ത മഴയിലും മഴവെള്ള പാച്ചിലിനെയും തുടർന്ന് അപ്പ്രോച്ച് റോഡും കൈവരിക ളും തകർന്ന് അപകട ഭീഷണി നേരിടുന്ന  50 വർഷത്തിലേറെ പഴക്കമുള്ള പഴയിടം പാ ലം പുനർ നിർമ്മിക്കണമെന്ന്  ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ആ വശ്യപ്പെട്ടു.
പാലം വീണ്ടും പുനരുദ്ധാരണമെന്ന ജയരാജ്‌ എം.എൽ.എ യുടെ നിർദ്ദേശത്തിന് പിന്നിൽ വർഷകാല വരുമാന പദ്ധതിയെന്ന അഴിമതിയാണ് കഴിഞ്ഞകാല പ്രവർത്തിയിൽ നി ന്നും മനസ്സിലാകുന്നത്. തുടർച്ചയായ മലവെള്ള പാച്ചിലിൽ പാലത്തിന്റെ അപ്പ്രോച്ച് റോഡും, കൈവരികളും തകർന്ന് പാലം അടച്ചിട്ടിരിക്കുന്നത് ജനജീവിതം ദുസ്സഹമാക്കി യിരിക്കുകയാണ്.
പാലത്തിന്റെ പുതിയ കൈവരികൾ ലക്ഷങ്ങൾ മുടങ്ങി പുനരുദ്ധാരണം നടത്തിയിട്ട് മൂ ന്ന് മാസം പിന്നിടും മുൻപാണ് തകർന്നിരിക്കുന്നത്. കാലാകാലങ്ങളിൽ പുനരുദ്ധാരണ ത്തിന് ഉപയോഗിക്കുന്ന തുക ഉണ്ടായിരുന്നുവെങ്കിൽ തൽസ്ഥാനത്ത് പുതിയ പാലം യാ ഥാർഥ്യമാകുമായിരുന്നു. മലവെള്ള പാച്ചിലും, വെള്ളപ്പൊക്കവും  വർഷം തോറും ഒന്നി ലേറെ തവണ തുടരുന്ന പ്രതിഭാസമെന്ന നിലയിൽ  വർഷകാല വരുമാന പദ്ധതിയെന്ന പുനരുദ്ധാരണ പ്രവർത്തികൊണ്ട് അധികാരികളുടെ കീശ വീർപ്പിക്കാൻ മാത്രമേ ഉതകു വെന്നും ചിറക്കടവ്,മണിമല, എരുമേലി തുടങ്ങിയ പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്നതും ബന്ധപ്പെട്ട പഞ്ചായത്തുകളുടെ ഉൾഗ്രാമങ്ങളിലേക്ക് ആയിരക്കണക്കിന് വി ദ്യാർത്ഥികളും, ജനങ്ങളും  ആശ്രയിക്കുന്ന പ്രധാന യാത്രാ മാർഗ്ഗമെന്ന നിലയ്‌ക്ക്  ജനങ്ങ ളുടെ ബുദ്ധിമുട്ടും  യാഥാർഥ്യവും മനസ്സിലാക്കി പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത യുടെ സമാന്തര പാതയും, ചെറുവള്ളി വിമാനത്താവളത്തിന്റെ അപ്പ്രോച്ച് റോഡായി ഉപയോഗിക്കുവാൻ ഉതകുന്ന രീതിയിൽ പഴയിടം പാലം ഉയർത്തി, വീതി കൂട്ടി ഒരു പുതിയ പാലം നിർമ്മിക്കുകയാണ് വേണ്ടതെന്നും ഓൺലൈൻ മീറ്റിങ്ങിൽ ചേർന്ന  ജനപ ക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ജോഷി കപ്പിയാങ്കൽ അദ്ധ്യ ക്ഷത വഹിച്ച യോഗം യുവജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി ഷോൺ ജോർജ്ജ് ഉത്ഘാടനം ചെയ്തു. യുവജനപക്ഷം സൈബർ വിംഗ് കോർഡിനേറ്റർ റെനീഷ് ചൂണ്ട ച്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീൺ രാമചന്ദ്രൻ,ടോണി മണിമല,ബിനോയി മാർട്ടിൻ,ഐസക് കടന്തോട്,  ശാന്തികൃഷ്ണൻ,ജോഷി പി.എഫ്, ബേബിച്ചൻ കോടിയാ ട്ട്,തങ്കച്ചൻ പെരുമ്പട്ടിക്കുന്നേൽ,റെജി തെക്കേമുറി, ജോൺസൺ കപ്പാട് രാജമ്മ പി.കെ, ബാവൻ കുര്യാക്കോസ്,ടോണി ജോർജ്, ജിൻസ് ജോയി,സോണി തോമസ്, കെവിൻ മണിമല,ഹരി നാരായണൻ,ഡിബിൻ അഞ്ചാനി, റെജി കങ്ങഴ തുടങ്ങിവർ പ്രസംഗിച്ചു.