കോവിഡ് രണ്ടാം തരംഗത്തിൽ ദുരിതമനുഭവിക്കുന്ന കോരുത്തോട് പഞ്ചായത്തിലെ ജനങ്ങൾക്ക്  ആശ്വാസമാകുന്ന കുടുംബശ്രീ യുടെ നേതൃത്വത്തിൽ കോരുത്തോട് സർ വീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടൽ. കഴിഞ്ഞ LDF ഭരണസമിതിയാണ് കൊരുത്തോട്ടിൽ ജനകീയ ഹോട്ടലിനു കോരുത്തോട് സഹക രണ ബാങ്ക് ധനസഹായം നൽകി.കോവിഡ് രണ്ടാം തരംഗം കോരുത്തോട് പഞ്ചായ ത്തി ൽ വ്യാപിച്ചപ്പോൾ പഞ്ചായത്തിന്റെ വിവിധ വാർഡുകളിലുള്ള കിടപ്പു രോഗിക ൾക്കും കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കും സന്നദ്ധ പ്രവർത്തകർ വാർഡ് മെ മ്പർമാരുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിക്കുന്നത് ജനകീയ ഹോട്ടലിൽ നിന്നുമാ ണ്.

ജനകീയ ഹോട്ടലിൽ നിന്നും പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഭക്ഷണം എ ത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെ അഭിനന്ദിക്കുന്നതിനോടൊപ്പം ഇക്കാര്യത്തിന് വേ ണ്ടി പഞ്ചായത്ത്‌ ഭരണ സമിതിയെ സഹായിക്കുവാനും കോരുത്തോട് സർവീസ് സഹ കരണ ബാങ്ക് ഭരണ സമിതി തീരുമാനിച്ചു. ബാങ്കിന്റെ ധനസഹായം ബാങ്ക് പ്രസിഡ ന്റ്‌ കെഎം.രാജേഷ് കോരുത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യാ വിനോദിന് കൈ മാറുന്നു.ബാങ്ക് സെക്രട്ടറി ബാബു മാത്യു, ബോർഡ്‌ മെമ്പർമാരായ കുര്യൻ ജോസഫ്, പി കെ. സുധീർ എന്നിവർ പങ്കാളികളായി.