കാഞ്ഞിരപ്പള്ളി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം രാവിലെ 9.30ന് ഗൗരി ലങ്കേഷ് നഗറില്‍ (കാഞ്ഞിരപ്പള്ളി ടൗണ്‍ ഹാ ള്‍) നടന്നു.പ്രതിനിധി സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ട്രഷ റര്‍ സി എസ് സുജാത Ex. MP ഉല്‍ഘാടനം ചെയതു.ഏരിയാ സെക്രട്ടറി പി ജി വസന്തകു മാരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡണ്ട് കെ വി ബിന്ദു സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 
ഏരിയാ പ്രസിഡണ്ട് രമാ മോഹന്‍ അധ്യക്ഷയായ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി തങ്ക മ്മ ജോര്‍ജുകുട്ടി,സംസ്ഥാന കമ്മിറ്റിയംഗം കൃഷ്ണകുമാരി രാജശേഖരന്‍,വൈസ് പ്രസി ഡണ്ട് രമാ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.
സമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞിരപ്പള്ളി ഏരി യാ കമ്മിറ്റി പ്രസിഡന്റായി മുണ്ടക്കയം സ്വദേശി സുപ്രഭ രാജനെയും സെക്രട്ടറിയായി പാറത്തോട് ഗ്രാമപഞ്ചായത്തംഗം റസീന മുഹമ്മദ് കുഞ്ഞിനെയും തിരഞ്ഞെടുത്തു. റോ സമ്മ ജോൺ,ജസ്ന നജീബ്(വൈസ് പ്രസിഡണ്ടുമാർ),റജീനാ റഫീഖ്,ലതാ എബ്രഹാം (ജോയിൻറ്റ് സെക്രട്ടറിമാർ)വിദ്യാരാജേഷ്(ട്രഷറർ)എന്നിവർ ഭാരവാഹികളായി 28 അംഗ ഏരിയാ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.