പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അടുപ്പുകൂട്ടി സമരം നടത്തി. കൊമ്പുകുത്തി യൂണിറ്റിൽ നടന്ന അടുപ്പുകൂട്ടി സമരം ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി  വിദ്യാരാജേഷ്  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി .അജിത് ഓമനക്കുട്ടൻ, പഞ്ചായത്ത് പ്രസിഡണ്ട്  .ലതാ സുശീലൻ  യൂണിറ്റ് കമ്മിറ്റി സെക്രട്ടറി. പ്രീതി ജോയി,  യൂണിറ്റ് പ്രസിഡണ്ട് കുഞ്ഞമ്മ. എന്നിവർ സംസാരിച്ചു.