ചിറ്റടി: ചിറ്റടി ചൈതന്യ ജലവിതരണ പദ്ധതി യാഥാര്‍ഥ്യമായി. സംസ്ഥാന സര്‍ക്കാരി ന്റെയും പാറത്തോട് പഞ്ചായത്തിന്റെയും സഹകരണത്തോടെ പദ്ധതി പൂര്‍ത്തീകരി ച്ചത്. പഞ്ചായത്ത് ആറാം വാര്‍ഡിലെ ആനത്താനം കോളനിഭാഗം പതിറ്റാണ്ടുകളായി ജലദൗര്‍ലഭ്യം ഏറെ അനുഭവപ്പെട്ടിരുന്ന പ്രദേശമാണ്. വേനല്‍ക്കാലമായാല്‍ കുടി വെ ള്ളത്തിനുവേണ്ടി നെട്ടോട്ടമോടിക്കൊണ്ടിരുന്ന പ്രദേശമാണ് ഇവിടം. പ്രദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു എല്ലാ ഭവനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുക എന്നത്.

23 ലക്ഷം രൂപ ചെലവു വന്ന പദ്ധതി യാഥാര്‍ഥ്യമായതോടെ പ്രദേശത്തെ നൂറുകണക്കിന് ജനങ്ങള്‍ക്ക് ആവശ്യാനുസരണം കുടിവെള്ളം ലഭ്യമായിത്തുടങ്ങി. രണ്ടു വര്‍ഷത്തെ പ്ര വര്‍ത്തനഫലമായാണ് കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാനായത്.കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയ വാര്‍ഡ് മെംബര്‍ വര്‍ഗീസ് കൊച്ചുകുന്നേലിനെ യും കിണര്‍ കുഴിക്കുന്നതിന് പോരാതെ വന്ന വസ്തു സൗജന്യമായി വിട്ടു നല്‍കിയ ജോ സ് കുര്യന്‍ കള്ളിവയലിനെയും ചൈതന്യ റസിഡന്റ്‌സ് അസോസിയേഷന്‍ ആദരിച്ചു.

ജലവിതണ പദ്ധതി പ്രസിഡന്റ് ജേക്കബ് കരിങ്ങനാമറ്റത്തിന്റെ അധ്യക്ഷതയില്‍ പദ്ധതി യുടെ ഉദ്ഘാടനം വാര്‍ഡ് മെംബര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയ സ് കോക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. സമിതി അംഗങ്ങളായ രാധാകൃഷ്ണന്‍ സഞ്ജയ ഭവനം, അജിത ബാബുരാജ് പാറയില്‍, സുധാ വേണു പേരൂച്ചേരില്‍, സണ്ണി പ്ലാപ്പള്ളില്‍, മുഹമ്മദ് ഖാന്‍ കൊച്ചുപറന്പില്‍, ഹാജിറ സലിം മഠത്തില്‍, ജോസഫ് വി.എസ്. വയ ലില്‍, മാത്യു മറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.