പൊൻകുന്നം: ജാക്ക്ഫ്രൂട്ട് പ്രെമോഷൻ ഫെഡറേഷന്റെ ചക്കമഹോത്സവം പൊൻകുന്ന ത്ത് തുടങ്ങി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ ഉദ്ഘാടനം നിർവഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ, പഞ്ചായ ത്തംഗം ബിന്ദുസന്തോഷ്, ഫെഡറേഷൻ പ്രസിഡന്റ് വിജയകുമാർ അടൂർ, കോ-ഓർഡി നേറ്റർ ബൈജു ചാലക്കുടി തുടങ്ങിയവർ പ്രസംഗിച്ചു. പൊൻകുന്നം സഹകരണബാങ്കിന് സമീപം ഇറോസ് ബിൽഡിങ്ങിൽ ഡിസംബർ രണ്ടുവരെയാണ് മേള.

പ്രദർശന നഗരിയിൽ തന്നെ ചക്കപ്പായസം, ചക്ക ഉണ്ണിയപ്പം എന്നിവ ഉണ്ടാക്കി നൽകും. ചക്ക കൊണ്ടുള്ള ഐസ്‌ക്രീം, ഹൽവ, അച്ചാർ, പുട്ടുപൊടി, ചക്കവരട്ടിയത്, ഉപ്പേരി എന്നിവ ലഭ്യമാണ്. വിവിധ കൂൺ വിഭവങ്ങളും തേൻ വിഭവങ്ങളും ഇവിടെ ലഭ്യ മാണ്. ഒന്നരവർഷം കൊണ്ട് കായ്ക്കുന്ന പ്ലാവിൻതൈകളും മേളനഗരിയിൽ ലഭ്യമാണ്.