അൻപത്തിയെട്ട് കിലോയിലധികം തൂക്കം വരുന്ന ഭീമൻ ചക്ക കൗതുകമാകുന്നു. കാഞ്ഞി രപ്പള്ളി മാനിടംകുഴി സ്വദേശി പുളിയ്ക്കൽ ജിജി ജേക്കബ്ബിൻ്റെ കൃഷിയിടത്തിലെ പ്ലാ വിൽ ഉണ്ടായ ചക്കയാണ് തൂക്കം കൊണ്ട് കൗതുകമാകുന്നത്.
അൻപത്തിയെട്ട് കിലോ അഞ്ഞൂറ്റിനാല്പത് ഗ്രാം തൂക്കം വരുന്ന ഭീമൻ ചക്കയാണ് കാ ഞ്ഞിരപ്പള്ളി മാനിടംകുഴി സ്വദേശി പുളിയ്ക്കൽ ജിജി ജേക്കബ്ബിൻ്റെ കൃഷിയിടത്തിലെ പ്ലാവിൽ ഉണ്ടായത്.നാല്പത് വർഷത്തിലേറെ പഴക്കം ചെന്ന പ്ലാവിൽ നിന്ന് ഇത്രയും തൂക്കമുള്ള ചക്ക ലഭിക്കുന്നത് ഇതാദ്യമാണ്.54 ഇഞ്ച് വണ്ണവും 33 ഇഞ്ച് നീളവും ചക്ക യ്ക്കുണ്ട്.ഇത് എടുത്ത് മാറ്റണമെങ്കിൽ പോലും രണ്ടു പേർ വേണം.
ഇരുപത് വർഷ ത്തോളമായി സ്ഥിരമായി കായ്ക്കിക്കുന്ന ഈ വരിയ്ക്കപ്ലാവിൽ ഇനി യും ചക്കകൾ നില്പുണ്ടെങ്കിലും അവയ്ക്ക് സാധാരണ വലുപ്പം മാത്രമാണ്. ചക്കയുടെ അസാധരണ വലുപ്പം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതിൻ്റെ തൂക്കം പരിശോധിക്കാൻ വീട്ടുകാർ തയ്യാറായത്.അസാധാരണ വലുപ്പമുള്ള ഈ ഭീമൻ ചക്ക കാണാൻ അയൽവാ സികളെല്ലാം ജിജിയുടെ വീട്ടിലേക്കെത്തുന്നുണ്ട്.