പാലമ്പ്ര അസംപ്ക്ഷന്‍ സ്‌കൂളില്‍ വിവിധ ഡിവിഷനുകളില്‍ പഠിച്ച് 2000-ല്‍ എസ്എ സ്എല്‍സി പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തു ചേര്‍ന്നത് ആഹ്ലാദനിമിഷമായി.ഇതളുകള്‍ 2000 എന്നാ പേരിട്ട സ്‌നേഹസംഗമത്തില്‍ തങ്ങളുടെ പ്രിയ ഗുരുനാഥര്‍ക്ക് ഒപ്പമാണ് അവര്‍ മാതൃവിദ്യാലയത്തില്‍ ഒത്തുകൂടിയത്.പാട്ടു പാ ടിയും പഴയ കുസൃതി കഥകള്‍ പറഞ്ഞും ഇരടപ്പേരു വിളിച്ചും അവര്‍ പരസ്പരം കുട്ടി ക്കാലത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍ പങ്കുവച്ചു.പഴയ തലമുറയിലെ 102 പൂര്‍വ വി ദ്യാര്‍ഥികളാണ് സംഗമിച്ചത്.

ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി കഴിയുന്ന വിവിധ ജോലികളില്‍ കഴിയു ന്നവരും കൃഷിക്കാരും ബിസിനസ്‌കാരും വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയ സഹപാ ഠികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉന്നത പദവികളില്‍ ജോലി ചെയ്യുന്നവരും സൗ ഹൃദ സംഗമത്തില്‍ ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവച്ചു. തങ്ങളെ പഠിപ്പിച്ച ഗുരുനാ ഥന്മാര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയതിന്റെ സങ്കടം അവര്‍ പങ്കുവച്ചതും ശ്ര ദ്ധേയമായി.

പ്രോഗ്രാം കമ്മിറ്റി പ്രസിഡന്റ് ഷെഫീഖ് കബീര്‍ ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോസ് വലിയമറ്റം ഇങക ഉല്‍ഘാടനം ചെയ്തു. സ്‌നേഹസംഗമത്തില്‍ പങ്കെടുത്ത പഴയ കാല അധ്യാപകര്‍ എല്ലാവരും ചേര്‍ ന്ന് കേക്ക് മുറിച്ചത് നവ്യാനുഭാവമായി. സ്‌നേഹസംഗമത്തോട് അനുബന്ധിച്ചു കലാപ രിപാടികള്‍ സങ്കടിപ്പിച്ചിരുന്നു.

സ്‌നേഹ സംഗമത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മംഗലത്ത്, ഫാ. മാത്യു പാട്ടത്തില്‍ സിഎംഐ ഇവര്‍ക്ക് ആശംസകളും അനുമോദനങ്ങളും അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നു. തോമസ് മാത്യു, സുനിത. ച. സലാം, ബോബന്‍ ജോണ്‍സണ്‍, മുഹമ്മദ് റാഫി, ലിഞ്ചു പി. ചന്ദ്രന്‍, ജോസ്മി. ഗ. ജോസ്, അന്‍വര്‍ റഷീദ്, ജെയ്മി ജേക്കബ്, ജോമി, രശര്യ, തുടങ്ങിയവര്‍ സംസാരിച്ചു.