കാഞ്ഞിരപ്പള്ളി:എത്ര ഉയരമുള്ള മരമാണെങ്കിലും ഇസ്ഹാക്കിനും കൂട്ടർക്കും വെട്ടിയി റക്കുവാൻ ഏറെ സമയം വേണ്ട.ചുറ്റുമുള്ള വീടുകൾ,ഇതര വൃക്ഷങ്ങൾ,വൈദ്യുതി ലൈനുകൾ ഇവയൊക്കെ ഒഴിവാക്കി ആദ്യം വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ച് വടത്തി ൽ കെട്ടിയിറക്കും.ഇതിനു ശേഷം മരങ്ങൾ വെട്ടി നിലംപതിപ്പിക്കും. ആദ്യം താഴെ നിന്ന് മരത്തിന്റെ നീളം, ശിഖിരങ്ങളുടെ വ്യാപ്തി, മരം വെട്ടി ഇടുമ്പോൾ ഇതു് എവിടെ വ രെ എത്തും എന്നൊക്കെ സഹപ്രവർത്തകരുമായി ചർച്ച ചെയ്ത ശേഷമാണ് വൃക്ഷം വെട്ടാൻ കയറുക.

ജീവിത സാഹചര്യം വഴിമുട്ടിയതോടെ പത്താം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ചെറിയ ജോലികൾക്ക് പോയാണ് കാഞ്ഞിരപ്പള്ളി തോട്ടു മുഖം ലെയ്നിൽ പൂവത്തുങ്കൽ ഇസ ഹാക്ക് കുടുംബ സംരക്ഷണം നടത്തിയത്. സ്കൂളിലെ യൂണിഫോമും പഠനോപകരണ ങ്ങളും വാങ്ങുവാനും അല്ലറ ചില്ലറ വട്ട ചെലവിനും പണം കണ്ടെത്തിയിരുന്നത് തനിക്ക് ലഭിച്ചിരുന്ന ചെറിയ വരുമാനത്തിൽ നിന്നുമാണ്.കാഞ്ഞിരപ്പള്ളി തോട്ടു മുഖം മസ്ജി ദിലെ മുക്രിയായിരുന്ന പള്ളിമാമായുടെ മകനാണ് ഇസഹാക്ക്.ക്രിപ്പ് മില്ലിൽ പണിതു കൊണ്ടിരിക്കുമ്പോഴാണ് അയൽവാസികളായ മീരാണ്ണൻ,യൂസഫ് എന്നിവരോടൊപ്പം തടിവെട്ട്’ രംഗത്തേക്ക് തിരിഞ്ഞത്.
ആദ്യമൊക്കെ  വൃക്ഷത്തിൽ കെട്ടുന്ന വടം വലിക്കു വാനും ശിഖരങ്ങൾ മുറിച്ചു മാറ്റലു മായിരുന്നു ജോലി.1987 ൽ മരംവെട്ട് രംഗത്ത് സജീവമായതോടെ എത്ര ഉയരമുള്ള മര മാണെങ്കിലും ഇതിനു മുകളിൽ കയറി മരം മുറിക്കാൻ തുടങ്ങി. പിന്നീട് കോൽത്തടി രം ഗത്ത് എത്തി. കോട്ടയം, ഇടുക്കി, പത്തനം തിട്ട, എറണാകുളം ജില്ലകളിലെ ഏറെ സ്ഥല ങ്ങളിൽ മരം മുറിച്ചിട്ടുണ്ട്.1984 ൽ ഇടുക്കി വള്ളകടവ് വാളാടി പ്ലാക്കാട് എസ്‌റ്റേറ്റിൽ മൂന്നു മാസം തുടർച്ചയായി നടന്ന മരംവെട്ട് എന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു. ജോലി യുടെ തുടക്കത്തിൽ കേവലം മൂന്നു രുപയായിരുന്നു ദിവസതച്ച്. ഇപ്പോൾ ഇത് 1400-1500 രൂപയായി ഉയർന്നു. ഇപ്പോൾ ഇല്ലത്തുപറമ്പിൽ മുഹമ്മദ് ബഷീറും ആനിത്തോട്ടം പുളിമൂട്ടിൽ ഷിബുവും സഹപ്രവർത്തകരായിട്ടുണ്ട്.മുഹമ്മദ് ബഷീറാകട്ടെ ഇസഹാ ക്കിന്റെ ഗുരുക്കൻമാരായ മീരാണ്ണന്റെയും യൂസഫിന്റെയും സഹോദരനാണ്.
അൽബാബ് എന്ന സംഘടനയുടെ കുടുംബ സംഗമത്തിൽ തടിവെട്ട് രംഗത്ത് മുപ്പതു വർ ഷം പൂർത്തീകരിച്ച ഇസഹാക്കിനെ ആദരിച്ചിരുന്നു.തന്റെ മകൻ സഹദ് ഒമാനിലും മക ൾ സാബിന മൂവാറ്റുപുഴയിലെ ഒരു സ്ഥകാര്യ കമ്പനിയിൽ അക്കൗണ്ടൻറ്റായും മരുമക ൾ തസ്നി ഒമാനിൽ ടീച്ചറായും ജോലി നോക്കുമ്പോഴും അറുപതാoവയമ്പിലും തനി ക്ക് ആവുന്നതു വരെ മരംവെട്ട് തൊഴിൽ തുടരാനാണ് ഇസഹാക്കിന്റെ തീരുമാനം.ഇസ്ഹാ ക്കിന്റെ മറ്റൊരു മകനായ സാദിഖ് 2004ൽ ഒരു ബൈക്കപകടത്തിൽ മരിച്ചു.ജമീലയാണ് ഇസഹാക്കിന്റെ ഭാര്യ.