കോട്ടയം സബ് കളക്ടര്‍ ഇഷാ പ്രിയ ഐ. എ. എസ്. ശനിയാഴ്ച്ച കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍വച്ച് പൊതുജനങ്ങളില്‍നിന്നും പരാതികള്‍ നേരിട്ട് സ്വീകരിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നു. മെയ് മാസത്തിലെ ആദ്യ പരിപാടി 18ാം തീയതി രാവിലെ 12 മുതല്‍ 4 മ ണി വരെ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസില്‍വച്ച് നടത്തുന്നതാണെന്ന് കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികളും ആക്ഷേപങ്ങളും സബ് കള ക്ടര്‍ക്ക് മുമ്പാകെ അന്നേ ദിവസം നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്.