ലോക്ഡൗണ്‍ ദുരിതത്തിലാക്കിയപ്പോള്‍  റമദാന്‍ റിലീഫും ലോക്ഡൗണ്‍ സേവനങ്ങളു മായി ഇര്‍ഷാദിയ അക്കാദമി നാടിനു അഭിമാനമാവുന്നു.സംസ്ഥാനത്തു  അപ്രതീക്ഷിത മായി ലോക്ഡൗണ്‍ പ്രഖ്യാപനമുണ്ടാപ്പോള്‍ ദുരിതത്തിലായവരെ തേടിപിടിച്ചു സഹാ യവുമായി എത്തിയ വലിയമനസ്സിന്റെ ഉടമകളാണ് മുണ്ടക്കയം,പുത്തന്‍ചന്തയില്‍ പ്ര വര്‍ത്തിക്കുന്ന ഇര്‍ഷാദിയ അക്കാദമി. സര്‍ക്കാര്‍ സമാശ്വാസം പ്രഖ്യാപിക്കുന്നതിനുമുന്‍ പേ തങ്ങളുടെ സ്ഥാപനത്തില്‍ സ്റ്റോക്കുണ്ടായിരുന്ന  അരിയും പലവ്യഞ്ജനസാധനങ്ങ ളും അടക്കം നിത്യോപയോഗ സാധനങ്ങളില്‍ അര്‍ഹരുടെ കൈകളില്‍ എത്തിക്കാന്‍ ഇ വര്‍ക്ക് കഴിഞ്ഞു.

പിന്നീടങ്ങോട്ടു കാരുണ്യ സഹായത്തിന്റെ യാത്രയായിരുന്നു, എല്ലാ വിഭാഗം ആളുക ളെയും നേരില്‍ കണ്ട് അവരുടെ അവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്കാശ്യമായ സാധന ങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഇവര്‍ക്കായി.ലോക്ഡൗണിന്റെ  പ്രതിസന്ധിക്കിടയില്‍  റമദാ ന്‍ കൂടിയെത്തിയതോടെ ദുരിതക്കയത്തിലായവരെ കണ്ടെത്താന്‍ ഇര്‍ഷാദിയായുടെ സ്വാ ന്തനം വോളണ്ടിയര്‍മാര്‍ നടത്തിയ അന്വേഷണം ഏറെ പ്രയോജനകരമായി. ഇന്ന്ഇരു ന്നൂറോളം പേര്‍ക്കാണ് ഇഫ്താര്‍, അത്താഴ  വിഭവങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്നത്.

സാമ്പത്തിക പ്രതിസന്ധിയിലായ നോമ്പുകാര്‍ ,പൊലീസുകാരടക്കം നിരവധി സര്‍ക്കാര്‍ ഡ്യൂട്ടിയിലുളള ജോലിക്കാര്‍ എന്നിവരെ  കണ്ടെത്തി  നോമ്പുതുറ വിഭവങ്ങള്‍ എത്തിച്ചു നല്‍കുകയാണ്.ബിരിയാണി, പത്തിരി, പൊരിപലഹാരങ്ങള്‍, മധുര പാനിയങ്ങള്‍ അട ങ്ങുന്നതാണ് നോമ്പുതുറ വിഭവങ്ങള്‍.2011ല്‍ ഹാപ്പിലൈഫ് എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം 2014 ല്‍ ഇര്‍ഷാദിയ അക്കാദമിയായി പ്രവര്‍ത്തനം തുടങ്ങി. ഇപ്പോള്‍ 53 അ നാഥ കുട്ടികളെ അക്കാദമിയില്‍ താമസിപ്പിച്ചു  സംരക്ഷിച്ചുപോരുന്നു. കൂടാതെ  40പേര്‍ മദ്രസ പഠനത്തിനും എത്തുന്നു. ഡിജിറ്റല്‍ സംവിധാനമൊരുക്കിയ മദ്രസ യാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്.  53 യുവതികള്‍ക്കു ഒരാള്‍ക്ക് ഒരു അധ്യാപിക എന്ന കണക്കില്‍ ഓണ്‍ ലൈന്‍ ഇസ് ലാമിക പഠനവും ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നുവരുന്നു. കൂടാതെ വിവധ പ്രായത്തില്‍പെട്ട 50 പുരുഷന്‍മാര്‍ക്കും ക്ലാസ്  നടത്തുന്നു.
ലോക് ഡൗണ്‍ കാലത്ത്   പുറത്തുപോയി മരുന്നുവാങ്ങാന്‍ കഴിയാതെ പോയവര്‍ക്കും സാമ്പത്തിക പ്രതിസന്ധിയില്‍ മരുന്നു  ലഭിക്കാതെ പോയവര്‍ക്കും വീടുകളില്‍ മരുന്നുക ളുമായി ഇര്‍ഷാദിയായിുടെ പ്രവര്‍ത്തകര്‍ എത്തിയിരുന്നു.കിടപ്പു രോഗികള്‍ക്കുളള പാ ലിയേറ്റിവു സംവിധാനവും ഇര്‍ഷാദിയായുടെ മെച്ചപ്പെട്ട സേവനങ്ങളില്‍ പ്രധാനമാണ്. വീല്‍ ചെയറുകള്‍, എയര്‍, വാട്ടര്‍ കിടക്കകള്‍ ഉള്‍പ്പെടെയുളള സാമിഗ്രികള്‍ രോഗികള്‍ ക്കു നല്‍കി വരുന്നു.  അനാഥ കുട്ടികളുടെ സംരക്ഷണത്തിനുമാത്രമായി പ്രതിമാസം ഒന്നര ലക്ഷം രൂപ  വേണ്ടി വരുന്നു.   സ്ഥാപനത്തിനു മറ്റു വരുമാനങ്ങളില്ലാത്തതിനാല്‍ മറ്റു ളളവരില്‍ നിന്നും സമാഹരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതെന്നു സെക്രട്ടറി ലിയാക്കത്ത് സഖാഫി പറഞ്ഞു.

ജാതി മതവ്യത്യാസമില്ലാതെ നിരവധിപേര്‍ അക്കാദമിക്കു സഹായം നല്ഡകി വരുന്നു. പാലസ്വദേശി അലക്‌സ് ജേക്കബ് അടക്കം നിരവധിയാളുകള്‍ സ്ഥാപനത്തിന്റെ സഹായികളാണ്.  എല്ലാ രണ്ടാം ശനിയാഴ്ചയും നടക്കുന്ന സമൂഹ പ്രാര്‍ത്ഥനയില്‍ നിരവധിപേരാണ് പങ്കാളികളാവുന്നത്.  ഓരോരുത്തര്‍ക്കും ഓരോ ഖുര്‍ആന്‍ സമ്മാനിച്ചു എന്റെ ഖുര്‍ആന്‍ പഠനക്ലാസും ഇര്‍ഷാദിയായില്‍ സജീവമാണ്. ലിയാക്കത്ത് സഖാഫിയുടെ നേതൃത്വത്തില്‍  ലബീബ് അസ്ഹരി, വി.എച്.അബ്ദുല്‍ റഷീദ് മുസ് ലിയാര്‍,മുഹമ്മദ്കുട്ടി മിസ്ബാഹി,സി.കെ.ഹംസ മൗലവി,ആഷിക് , ഷംനാദ്,നൗഷാദ്, അയ്യൂബ് എന്നിവര്‍ പ്രവര്‍ത്തനങ്ങക്കു ചുക്കാന്‍ പിടിക്കുന്നു.