പി.സി ജോർജ് എം.എൽ.എയുടെ ശബ്ദം അനുകരിച്ച് ഇർഫാനാണു ഇപ്പോൾ സോഷ്യ ൽ മീഡിയയിലെ താരം. ഈരാറ്റുപേട്ടയിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ പി.സി ജോർജിന്റെ ശബ്ദത്തിൽ അനുകരിച്ച് ശകാരിക്കുന്നതും കുറ്റം പറയുന്നതുമാണ് ഇർ ഫാൻ അനുകരിച്ചത്.

പൂഞ്ഞാർ എസ്.എം.വി ഹയർ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് പിദ്യാർത്ഥി യായ ഇർഫാൻ പി.സി.ജോർജിന്റെ കട്ട ഫാനും കൂടിയാണ്. ഈരാറ്റുപേട്ട മുട്ടത്തിൽ പറമ്പിൽ നവാസിന്റെയും ബിൽക്കീസിന്റയും മകനാണ് ഇർഫാൻ.നവാസ് ജനപ ക്ഷം കോട്ടയം ജില്ലാ സെക്രട്ടറിയും ബിൽക്കീസ് ഈരാറ്റുപേട്ട നഗരസഭ ജനപക്ഷം കൗൺസിലറുമാണ്.