കസ്റ്റഡിലിലിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശി മരണപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷ ണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഡോ.എന്‍.ജയരാജ് എം.എല്‍.എ
അറിയിച്ചു. മൂന്ന് ദിവസമായി പോലീസ് കസ്‌ററഡിയിലായിരിക്കെ ആള്‍ മരണപ്പെട്ട സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന ആക്ഷേപം കുടുംബാംഗങ്ങള്‍ അ ടക്കം ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വീഴ്ച സംഭ വിച്ചിട്ടുണ്ടെങ്കില്‍ കുറ്റക്കാരായവര്‍ക്ക് എതിരെ തക്കതായ ശിക്ഷാനടപടി സ്വീകരിക്കണ മമെന്നും കത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.