ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും ശല്യമായി എത്തുന്ന കാട്ടുമൃഗങ്ങളെയും പക്ഷികളുടെയും തുരത്താൻ ആത്മജൻ്റെ തീയും,പുകയുമില്ലാത്ത തോക്ക്.4 -ാം ക്ലസ് കരൻ്റെ പ്രകൃത സൗഹൃദ തോക്ക് ശ്രദ്ധേയാമാകുന്നു.
തോക്ക് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ എത്തുന്നത് തീയും, പുകയും ,പി ന്നെ രക്തവമാണ്. എന്നാൽ നാലാം ക്ലാസുകാരൻ ആത്മജിതിൻ്റെ തോക്കിന് ഇങ്ങനെ ചിത്രങ്ങൾ ഒന്നും തന്നെ ഇല്ല .  തോക്കിൽ നിന്നും പുറംതള്ളുന്ന കാതടിപ്പിക്കുന്ന ശബ്ദം മാത്രം .തോക്കിൽ നിന്ന് ഉയരുന്ന ശബ്ദം കേട്ട് കാട്ടുമൃഗങ്ങളും പക്ഷികളും  ആത്മജിതി ൻ്റെ ശൈലിയിൽ പറഞ്ഞാൽ ഏഴ് അയൽപക്കത്ത് പോലും പിന്നെ എത്തില്ല. ചോറ്റി ഊരക്കനാട് ഈഴേ പറമ്പിൽ  രഞ്ജിത്ത് രമ്യ ദമ്പത്തികളുടെ മകൻ ആത്മജിത്താണ് തീയും ,പുകയും ഇല്ലാത്ത പ്രകൃതി സൗഹൃദ തോക്ക് നിർമ്മിച്ചിരിക്കുന്നത്.
ലോക് ഡൗൺ കാലത്ത് വീട്ടിൽ കിടന്ന  ഒരു പത്ര താളിൽ നിന്നും കിട്ടിയ ആശയം ഇങ്ങ നെയൊരു നിർമ്മാണത്തിന് പ്രേരണയായത്.പത്രവാർത്ത വായിച്ച ആത്മജിത്ത് തന്നെറെ കൊച്ചച്ചൻ അമലിനെ കാര്യങ്ങൾ ധരിപ്പിച്ചു .ഫിസിക്സിൽ ഒന്നാം റാങ്കുകാരനും പീരു മേട് ഗവൺമെൻറ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ അ മൽ ആത്മജിതിൻ്റെ ആശയം യാഥാർഥ്യമാക്കാൻ ഫുൾ സപ്പോർട്ടും ആയി നിർമ്മാണ ത്തിന് ആത്മജിത് ആവശ്യപ്പെട്ട് സാധനങ്ങൾ എത്തിച്ചു നൽകി 2 ദിനം കൊണ്ട് ആത്മജി ത് നിർമ്മാണം പൂർത്തിയാക്കി തൻറെ പുരയിടത്തിലെ ശല്യക്കാരായ പക്ഷികളെ വെടി വെച്ച് തുരത്തി. ആത്മജിത്തിൻറെ തോക്ക് ഇക്കാലത്ത് അത് വെറും കളിത്തോക്ക് അല്ല.
കാരണം കാട്ടുമൃഗങ്ങളുടെയും  പക്ഷികളുടെയും ശല്യം കൊണ്ട് മടുത്തു കർഷകർ ,പ ടക്കത്തിനും,നാടൻ തോക്കിനും പിന്നാലെ പോയി നീയമക്കുരുക്കിൽ പെടുമ്പോൾ  ഇത്ത രം വിദ്യകൾ കർഷകർക്ക്  ഏറെ പ്രയോജനകരമാണ്. തോക്ക് ഉണ്ടാക്കുന്നത് ആകെ 350 രൂപ മാത്രമേ ചിലവ് ഉള്ളൂ. പിവിസിപൈപ്പുകളും , ഗ്യാസ് സ്റ്റൗ ലൈറ്ററും, പെർഫ്യൂമ ണ് ആവശ്യമുള്ള വസ്തുക്കൾ നമ്മുടെ നാട്ടിൻപുറത്തെ കടകളിൽ നിന്നും ലഭിക്കുന്ന പെ ർഫ്യൂം പിവിസി ടൈപ്പിംന് ഉള്ളിലേക്ക് സ്പ്രേ ചെയ്യുകയും  പേപ്പർ കൊണ്ട് പൈപ്പി ൻ്റെ മുൻഭാഗം മൂടുകയും പിൻഭാഗത്ത് ഫിറ്റ് ചെയ്തിരിക്കുന്ന ഗ്യാസ് ലൈറ്റർ അമർ ത്തുമ്പോൾ ശബ്ദം പുറത്തേക്ക് വരും .പൈപ്പിനുള്ളിൽ സ്പ്രേ ചെയ്തിരിക്കുന്ന പെർ ഫ്യൂമിൽ അടങ്ങിയിരിക്കുന്ന ഗ്യാസ് ലേക്ക്  തീ പടരുമ്പോൾ ഉണ്ടാകുന്ന വായു സമ്മർദ്ദം മുന്നിൽ വച്ചിരിക്കുന്ന പേപ്പർ തള്ളി പുറത്തേക്കു പോകുമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് കാട്ടുമൃഗങ്ങളെയും മറ്റും പേടിപ്പെടുത്തി ഓടിക്കുന്നത്. നിർമിക്കുമ്പോൾ പൈപ്പുകൾ തമ്മിൽ പശകൊണ്ട് ഒട്ടികാതെ ശ്രദ്ധിക്കണം.